
Image credit: sabu scaria| mathrubhumi archives
മുംബൈ: സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്പനയ്ക്ക് അനുമതി നല്‍കികൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്കി കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അദ്ദേഹം കത്തെഴുതി.
അതേസമയം സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു.
സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ മുന്നറിയിപ്പ് നല്‍കികൊണ്ടുള്ള കത്ത് ഞാന്‍ സംസ്ഥാന സര്‍ക്കാരിന് അയച്ചിരുന്നു. എന്നാല്‍ അതില്‍ യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചില്ല. ഈ അടുത്താണ് സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും വൈന്‍ വില്പനക്കായി അനുമതി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം നിര്‍ഭാഗ്യകരമാണ്. ഇത് വരും തലമുറയെ ദോഷകരമായി ബാധിക്കും. ഈ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് എന്റെ തീരുമാനം- അദ്ദേഹം പറഞ്ഞു.
വൈന്‍ വില്പനയ്ക്ക് അനുമതി നല്‍കികൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബി ജെ പിയും രംഗത്തെത്തിയിരുന്നു.
Content Highlights: Anna Hasare writes reminder letter to Maharashtra CM on the new wine policy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..