അങ്കിതാ ഭണ്ഡാരി കൊലപാതകം; 25 ലക്ഷം നഷ്ടപരിഹാരം, വിചാരണ ഫാസ്റ്റ്ട്രാക് കോടതിയില്‍


കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി, അറസ്റ്റിലായ പ്രതികൾ | Photo: twitter.com/AmanKayamHai_& twitter.com/amitgairola98

ഡെഹ്‌റാഡൂണ്‍: സ്വകാര്യ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ 19 കാരി അങ്കിതാ മണ്ഡാരിയുടെ കൊലപാതകത്തില്‍ വിചാരണ ഫാസ്റ്റ്ട്രാക് കോടതിയില്‍ നടത്താന്‍ ശ്രമിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി മുന്‍ നേതാവിന്റെ മകനും ഹോട്ടല്‍ ഉടമയുമായ പുല്‍കിത് ആര്യ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പുല്‍കിത് ആര്യയുടെ ഉമമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. സംഭവത്തില്‍ പ്രകോപിതരായ ജനക്കൂട്ടം റിസോര്‍ട്ട് തകര്‍ക്കുകയും തീയിടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നിര്‍ദേശ പ്രകാരം റിസോര്‍ട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തുകയും ചെയ്തിരുന്നു.



റിസപ്ഷനിസ്റ്റായ അങ്കിതയെ പുല്‍കിത് ആര്യയും അറസ്റ്റിലായ മറ്റ് രണ്ടുപേരും ചേര്‍ന്ന് കനാലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയന്നാണ് കേസ്. അങ്കിതയുടെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.


Content Highlights: Ankita Bhandari Murder Case To Be Tried In Fast-Track Court: Uttarakhand Chief Minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented