മുംബൈ: കോവിഡ് കാലത്തെ സേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഫാര്‍മസിസ്റ്റുകള്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര പോരാളികളുടെ കുടുംബങ്ങളെ സഹായിക്കാൻ 100 കോടി രൂപ സംഭാവന ചെയ്ത് മാൻകൈൻഡ് ഫാർമ. 

കോവിഡ് പോരാളികൾക്ക് ആദരമർപ്പിക്കുന്ന മാൻകൈൻഡ് ഫാർമയുടെ ഈ പദ്ധതിയുമായി ബോളിവുഡ് താരം അനിൽ കപൂറും സഹകരിക്കുന്നുണ്ട്. ഈ മഹാമാരിയില്‍ നിസ്വാര്‍ത്ഥമായ സംഭാവന നല്‍കിയതിന് എല്ലാ മുന്‍നിര പോരാളികളോടും ആരോഗ്യ പ്രവര്‍ത്തകരോടും മാന്‍കൈന്‍ഡ് ഫാര്‍മയും അനില്‍ കപൂറും നന്ദിയര്‍പ്പിക്കുന്നുവെന്നും മാൻകൈൻഡ് ഫാർമ അറിയിച്ചു.

Content Highlights: Anil Kapoor has joined hands with Mankind Pharma