അനിൽ. കെ ആന്റണി | Photo:Facebook:www.facebook.com/antonyanilk
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയെ വിമര്‍ശിച്ച് എ.കെ ആന്റണിയുടെ മകന് അനില്‍ കെ. ആന്റണി. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡോക്യുമെന്ററിക്ക് അനുകൂലമായി പ്രതികരിച്ചതിനു പിന്നാലെയാണ് അനില്‍ തന്റെ ഭിന്ന നിലപാടുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയോടുള്ള വിയോജിപ്പുകള്‍ നിലനിർത്തിക്കൊണ്ടുതന്നെ ഡോക്യുമെന്ററിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
'ഇന്ത്യയിലുള്ളവര്‍ ബി.ബി.സി ഡോക്യുമെന്ററിക്ക് രാജ്യത്തെ സ്ഥാപനങ്ങളേക്കാള്‍ പ്രാധാന്യം കല്പിക്കുന്നത് അപകടകരമാണ്. ഇത് നമ്മുടെ പരമാധികാരത്തെ ദുർബലമാക്കുന്ന നിലപാടാണ്. മുന്‍വിധികളുടെ ദീര്‍ഘചരിത്രമുള്ളതും ബ്രീട്ടീഷ് ഭരണകൂടം സ്പോണ്സര് ചെയ്യുന്നതുമായ ചാനലാണ് ബിബിസി. കൂടാതെ, ഇറാഖ് യുദ്ധത്തിന്റെ പിന്നിലെ തലച്ചോറാണ് ജാക്ക് സ്ട്രോ, അനില്‍ കെ. ആന്റണിയുടെ ട്വീറ്റില്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള നിരവധി പ്രതിപക്ഷ യുവജനസംഘടനകള്‍ രാജ്യത്തുടനീളം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്ന നിലാപാടാണ് ബി.ജെ.പിക്കുള്ളത്.
Content Highlights: anil k antony against bbc on their controversial documentary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..