പ്രതീകാത്മകചിത്രം| File Photo: ANI
ന്യൂഡല്‍ഹി: സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി അങ്കണവാടികളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്ന് സുപ്രീം കോടതി. ഗ്രാറ്റുവിറ്റി കുടിശ്ശിക പത്ത് ശതമാനം പലിശയോടെ മൂന്ന് മാസത്തിനുള്ളില്‍ നല്കാന് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. അങ്കണവാടി ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും സുപ്രീം കോടതി പറഞ്ഞു.
1972-ലെ ഗ്രാറ്റുവിറ്റി വിതരണ നിയമ പ്രകാരം അങ്കണവാടി ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ഉണ്ടെന്നാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചത്. ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി.
കൊറോണ വൈറസിന് എതിരെ രാജ്യം നടത്തിയ യുദ്ധത്തില്‍ നിര്‍ണായക പങ്കാണ് അങ്കണവാടി ജീവനക്കാര്‍ വഹിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അവരുടെ സേവന വ്യവസ്ഥകളില്‍ കാലോചിതമായ മാറ്റം വരുത്താന്‍ സമയമായെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്ത് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേര്‍സ് യൂണിയന് ഉള്‍പ്പടെ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
യൂണിയന് വേണ്ടി സീനിയര്‍ അഭിഭാഷകന് പി.വി. സുരേന്ദ്ര നാഥ്, അഭിഭാഷകന് കെ.ആര്. സുഭാഷ് ചന്ദ്രന് എന്നിവര്‍ ഹാജരായി. സുപ്രീംകോടതി വിധി ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് അങ്കണവാടി വവര്ക്കേര്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന് സ്വാഗതം ചെയ്തു. വിധി ഉടന്‍ നടപ്പാക്കണമെന്ന് യൂണിയന് ജനറല്‍ സെക്രട്ടറി എ.ആര്. സിന്ധു ആവശ്യപ്പെട്ടു.
Content Highlights: anganwadi workers are eligible for gratuity rules supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..