പ്രതീകാത്മക ചിത്രം | PTI
ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്സിനേഷനില്‍ റെക്കോര്‍ഡ് തീര്‍ത്ത് ആന്ധ്രാപ്രദേശ്. ഒരുദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്കിയ സംസ്ഥാനമായി ആന്ധ്ര മാറി. ഞായറാഴ്ച വൈകീട്ട് ഏഴ് വരെയുള്ള കണക്കുപ്രകാരം 13 ലക്ഷത്തിലേറെ പേര്‍ക്ക് സംസ്ഥാനത്ത് വാക്സിന് കുത്തിവെപ്പ് നല്കി.
മുഖ്യമന്ത്രി വൈഎസ് ജഗന് മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം നടന്ന മെഗാ വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ക്ക് ഒറ്റദിവസംകൊണ്ട് വാക്സിന് നല്‍കിയത്. ആന്ധ്രാപ്രദേശില്‍ ഇതിനോടകം ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം ഞായറാഴ്ച ഒരുകോടി പിന്നിടുകയും ചെയ്തു.
13 ജില്ലകളിലേയും 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണി മുതലാണ് മെഗാ വാക്സിനേഷന് യജ്ഞം ആരംഭിച്ചത്. 45 വയസിന് മുകളിലുള്ളവര്‍ക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും മുന്‍ഗണന നല്‍കിയാണ് വാക്സിനേഷന് നടന്നത്.
ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നിലുള്ളത്. നേരത്തെ ഒരുദിവസം ആറ് ലക്ഷത്തിലേറെ പേര്‍ക്ക് വാക്സിന് നല്‍കിയും ആന്ധ്രാ റെക്കോര്‍ഡിട്ടിരുന്നു.
കോവിഡിനെ തടയാനുള്ള ഒരെയൊരു മാര്‍ഗം വാക്സിനേഷന് ആണെന്ന ധാരണയോടെ ഈ നേട്ടം സാധ്യമാക്കിയതിന്റെ ബഹുമതി ഇതിനായി മുന്നിട്ടിറങ്ങിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രയില്‍ 5646 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 7772 പേര് രോഗമുക്തരായി. 50 പേര് മരണപ്പെടുകയും ചെയ്തിരുന്നു.
content highlights: Andhra Sets Record With Over A Million People Vaccinated In A Day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..