ന്യൂഡല്‍ഹി: അമരാവതിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ആന്ധ്രാനിയമസഭാ മന്ദിരത്തിന് ഗുജറാത്തിലെ ഏകതാ പ്രതിമയേക്കാള്‍ ഉയരമുണ്ടാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മൂന്നുനിലകളിലായി നിര്‍മിക്കുന്ന സഭാമന്ദിരത്തോട് ചേര്‍ന്ന് 250 മീറ്റര്‍ ഉയരത്തില്‍ പിരിയന്‍ ഗോവണിയും ടവറും നിര്‍മ്മിക്കാനാണ് പദ്ധതി.
ഗുജറാത്തില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ ഏകതാപ്രതിമയേക്കാള് 68 മീറ്റര്‍ ഉയരം അസംബ്ളി മന്ദിരത്തിന് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ബ്രിട്ടനില്‍ നിന്നുള്ള ശിൽപികളായിരിക്കും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക. കെട്ടിടത്തിന്റെ രൂപരേഖ ഇതിനോടകം തയ്യാറായിക്കഴിഞ്ഞു.
ലില്ലിപ്പൂവിന്റെ ആകൃതിയിലാവും പുതിയ നിയമസഭ മന്ദിരം. നവംബര്‍ അവസാനത്തോടെ ടെന്‍ഡര്‍ വിളിക്കാനും രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
രണ്ട് ഗാലറികളാണ് കെട്ടിടത്തിലുണ്ടാകുക. അമരാവതി നഗരത്തെ നോക്കിക്കാണാവുന്ന രീതിയിലാവും ഗാലറി നിര്‍മിക്കുക. ചുഴലിക്കാറ്റ്, ഭൂചലനം എന്നിവയെ പ്രതിരോധിക്കാന്‍ ശക്തിയുള്ളതായിരിക്കും കെട്ടിടം.
ഗുജറാത്തിലെ ഏകതാപ്രതിമ രാജ്യമെമ്പാടും ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്. മുംബൈ തീരത്ത് ഛത്രപതി ശിവജിയുടെ കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കാന്‍ മഹാരാഷ്ട്ര തീരുമാനമെടുത്തുകഴിഞ്ഞതാണ്.
ഉത്തര്‍പ്രദേശ് ലക്ഷ്യമിട്ടിരിക്കുന്നത് ശ്രീരാമന്റെ പ്രതിമ നിര്‍മ്മിക്കാനാണ്. ഇവയെല്ലാം ഏകതാപ്രതിമയെക്കാള് ഉയരത്തില്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശ്യം. കര്‍ണാടക തീരുമാനിച്ചിരിക്കുന്നത് 125 മീറ്റര്‍ ഉയരത്തില്‍ കാവേരി പ്രതിമ നിര്‍മിക്കാനാണ്.
content highights:Andhra Pradesh’s New Assembly Building Will be Taller than Statue of Unity,Statue of Unity,Andhra Pradesh’s New Assembly Building
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..