-
അമരാവതി: ഒക്ടോബര്‍ 15 മുതൽ സംസ്ഥാനത്തെ കോളേജുകള്‍ തുറക്കാനൊരുങ്ങി ആന്ധ്രസര്‍ക്കാര്‍. കോളേജുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്.
കൊറോണ വ്യാപനത്തെത്തുടര്‍ന്ന് സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ചില്‍ അടച്ചിടുകയായിരുന്നു.
Content Highlight: Andhra government to open colleges from October 15
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..