ന്യൂഡല്‍ഹി: ഒഡീഷയുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഗ്രാമങ്ങളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ വിജ്ഞാപനം ഇറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ആന്ധ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. വിജ്ഞാപനം പുറത്തിറക്കുന്നത് തങ്ങളുടെ പ്രദേശം കൈയേറുന്നതിന് തുല്യമാണെന്ന് ഒഡീഷ സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു.
കോടതി അലക്ഷ്യ ഹര്‍ജി അടിയന്തിരമായി പട്ടികയില്പ്ൽടുത്തണമെന്ന് ആവശ്യപ്പെട്ട ഒഡീഷ സര്‍ക്കാര്‍, നിലവിലെ സ്ഥിതി തുടരണമെന്ന കോടതി ഉത്തരവ് ആന്ധ്ര മനപ്പൂര്‍വം ലംഘിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നും ഒഡീഷ ആവശ്യപ്പെട്ടു.
വിസിനഗരം ജില്ലാകളക്ടര്‍ മുഡെ ഹരി ജവഹര്‍ലാല്‍, ആന്ധ്ര ചീഫ് സെക്രട്ടറി ആദിത്യനാഥ് ദാസ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.രമേശ് കുമാര്‍ എന്നിവര്‍ക്കെതിരേ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഒഡീഷ ആവശ്യപ്പെട്ടത്.
അതേസമയം ഈ ഗ്രാമങ്ങളില്‍ നേരത്തെയും തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെന്ന് ആന്ധ്ര വാദിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി മറുപടി സമര്‍പ്പിക്കാന്‍ ആന്ധ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.
കൊട്ടിയ ഗ്രൂപ്പ് ഓഫ് വില്ലേജ് എന്നറിയപ്പെടുന്ന 21 ഗ്രാമങ്ങളുടെ അധികാരപരിധി സംബന്ധിച്ചാണ് ഇരു സംസ്ഥാനങ്ങളും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കമുള്ളത്. കേസില്‍ വിധി വരുന്നത് വരെ നിലവിലെ സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി 1968ല്‍ ഉത്തരവിട്ടിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം ഒഡീഷ സമര്‍പ്പിച്ച കേസ് 2006 മാര്‍ച്ച് 30 ന് കോടതി തള്ളിയിരുന്നു.
Content Highlights: Andhra Gets Supreme Court Notice For Announcing Polls In Odisha Villages


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..