ബിജെപിയും പിന്‍വാങ്ങി; ഉദ്ധവ് വിഭാഗം സ്ഥാനാര്‍ഥിക്കായി മഹാരാഷ്ട്രയിലെ പാര്‍ട്ടികള്‍ ഒറ്റക്കെട്ട്


റുതുജ ലട്‌കെ ഉദ്ധവ് താക്കറെയെ കാണാനെത്തിയപ്പോൾ |ഫോട്ടോ:ANI

മുംബൈ: അന്ധേരി ഈസ്റ്റ് നിയമസഭാ മമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ആരംഭിക്കാനിരിക്കെ നിര്‍ണായക നീക്കങ്ങള്‍. വിവിധ രാഷ്ട്രീയ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിന് പിന്നാലെ ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥിയെ മത്സരരംഗത്ത് നിന്ന്‌ പിന്‍വലിച്ചു.

ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാര്‍ഥിയായ റുതുജ ലട്‌കെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നതിന് വഴിയൊരുക്കാനാണ് ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്. റുതുജയ്‌ക്കെതിരെ മുര്‍ജി പട്ടേലിനെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്.



ശിവസേനാ നേതാവ് രമേഷ് ലട്കെയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ ഭാര്യ റുതുജ ലട്കയെ ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയോട് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ശിവസേ ഷിന്ദേ വിഭാഗം നേതാക്കള്‍, നവനിര്‍മാണ്‍സേന അധ്യക്ഷന്‍ രാജ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തുടങ്ങിയവര്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു.

രമേഷ് ലട്കെ മികച്ച രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാര്യ മത്സരിക്കുന്ന സാഹചര്യത്തില്‍ ലട്കെയോടുള്ള ആദരസൂചകമായി മുര്‍ജി പട്ടേലിനെ പിന്‍വലിക്കണമെന്നുമാണ് രാജ് താക്കറെ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടത്.

നേതാക്കളുടെ മരണാനന്തരം അവരുടെ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കുടുംബാംഗങ്ങളാണ് മത്സരിക്കുന്നതെങ്കില്‍ മുഖ്യപാര്‍ട്ടികള്‍ സ്വന്തംസ്ഥാനാര്‍ഥികളെ നിര്‍ത്താതിരിക്കുന്ന പരമ്പര്യം മഹാരാഷ്ട്രയ്ക്കുണ്ടെന്ന് രാജ് താക്കറെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡ്‌നവിസിന് അയച്ച കത്തില്‍ വ്യക്തമാക്കി.

'തന്നെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു, പൊതുസമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കും' റുതുജ പറഞ്ഞു.

ഇന്നായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം. ഇക്കൊല്ലം മേയില്‍ ദുബായില്‍വെച്ചാണ് ലട്കെ ഹൃദയാഘാതംമൂലം മരിച്ചത്. പാര്‍ട്ടിപിളരുന്നതിനുമുമ്പായിരുന്നു മരണം.

പാര്‍ട്ടി പിളര്‍ന്നതോടെ ബഹുഭൂരിഭാഗം എം.എല്‍.എ.മാരും ഷിന്ദേയുടെപക്ഷത്തേക്ക് കൂറുമാറിയിരുന്നു. ലട്കെ രണ്ടുപ്രാവശ്യം എം.എല്‍.എ.യായിരുന്നു. നേരത്തെ മൂന്നുതവണ നഗരസഭാംഗവുമായിരുന്നു. 2019-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ലട്‌കെയും മുര്‍ജിപട്ടേലും തമ്മിലായിരുന്നു മത്സരം. ലട്കെയ്ക്ക് 62,773 വോട്ടും മുര്‍ജിക്ക് 45,808 വോട്ടും ലഭിച്ചു. അന്ന് ബി.ജെ.പി.യും ശിവസേനയും സഖ്യത്തിലായിരുന്നു. അന്ന് മുര്‍ജി പട്ടേല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിച്ചത്‌. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ജഗദീഷ് ഷെട്ടി 27,957 വോട്ടും പിടിച്ചിരുന്നു. കോണ്‍ഗ്രസും എന്‍സിപിയും ഇത്തവണ ഉദ്ധവ് താക്കറെ പക്ഷത്തെ പിന്തുണയ്ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നരവര്‍ഷംകൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. റുതുജ ലട്കെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ നല്ലൊരു സന്ദേശമായിരിക്കും അത് രാഷ്ട്രീയപരമായി മഹാരാഷ്ട്രയ്ക്ക് നല്‍കുന്നതെന്നും പവാര്‍ അഭിപ്രായപ്പെട്ടു.

Content Highlights: Andheri bypoll-BJP withdraws candidate making way for Shiv Sena’s Rutuja Latke


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented