Image|AP
പോര്‍ട്ട് ബ്ലെയര്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് പ്രദേശത്ത് ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 24ന് കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ജി.ബി. പാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.
ദ്വീപ് നിവാസിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആന്തമാന്‍ നിക്കോബാര്‍ ചീഫ് സെക്രട്ടറി ചേതന്‍ സംഗി ട്വീറ്റ് ചെയ്തു. ആളുകള്‍ പരിഭ്രാന്തരാവേണ്ടെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ, അത്തരം വാര്‍ത്തകളില്‍ വിശ്വസിക്കാതെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാര്‍ച്ച് 12നാണ് ഇയാള്‍ അമേരിക്കയില്‍ നിന്നും കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയത്. പിന്നീട് മുന്‍കൂര്‍ അനുമതി വാങ്ങിയത് പ്രകാരം മാര്‍ച്ച് 24ന് ദ്വീപിലേക്ക് യാത്ര ചെയ്തു. ദ്വീപിലെത്തിയ ഉടനെ ഇയാളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഇയാള്‍ അമേരിക്കയില്‍ നിന്നാണ് തിരിച്ചെത്തിയത് എന്ന വിവരം അധികൃതരെ അറിയിച്ചിരുന്നില്ല.
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ ദ്വീപില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 22 മുതല്‍ പുറത്തുനിന്നും എത്തുന്നവര്‍ക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു. മുന്‍കൂട്ടി അനുവാദം ലഭിച്ചവര്‍ക്ക് മാത്രമേ ദ്വീപില്‍ പ്രവേശിക്കാനാവുകയുള്ളൂ.ഈ രീതിയില്‍ എത്തിയ ദീപ് നിവാസിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ദ്വീപിലെ ബോട്ട് ജെട്ടികളകടക്കമുള്ള യാത്രാസംവിധാനങ്ങള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു. ദ്വീപിലെ ജനങ്ങള്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കമായി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിമാക്കിയിട്ടുണ്ട്. ബീച്ചിലേക്കുള്ള സന്ദര്‍ശനം, കായികവിനോദങ്ങള്‍, ഗതാഗതം തുടങ്ങിയവ ഏപ്രില്‍ 14 വരെ നിര്‍ത്തലാക്കി.
Content Highlights: Andaman Reports First Coronavirus Case as Man Tests Positive on Return from Kolkata, Kept in Isolati
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..