ശരിയായതിനെ തിരിച്ചറിയുക


അനന്ത് ഗോയങ്ക (ദ ഇന്ത്യന്‍ എക്‌സ്പ്രസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ന്യൂസ് മീഡിയ ഹെഡ്)ലോക വാര്‍ത്താദിനമായ സെപ്റ്റംബര്‍ 28-ന് തിരുവനന്തപുരത്ത് മാതൃഭൂമി സംവാദവേദി സംഘടിപ്പിക്കുന്നു

-

ക്കാലത്ത് നാം യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നത്, മാറ്റം ഉണ്ടാക്കുംവിധം സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന മാധ്യമപ്രവര്‍ത്തനമാണ്. വര്‍ഷങ്ങളായി വിശദവും സൂക്ഷ്മവുമായി നടത്തിയ അന്വേഷണത്തിലൂടെ ഞങ്ങള്‍ ചെയ്യുന്നതും അതാണ്. വസ്തുനിഷ്ഠതയും വിശ്വാസ്യതയുമാണ് ആണിക്കല്ലുകള്‍.

പലപ്പോഴും വിശ്വാസ്യത, വസ്തുത, റിപ്പോര്‍ട്ടിങ് എന്നിവയുടെയൊന്നും പിന്‍ബലമില്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകളുടെ കുത്തൊഴുക്കാണ് സംഭവിക്കുന്നത്. ഇത് കപടമായ, അപകടകരമായ ലോകത്തെ നിര്‍മിക്കും. തത്പരകക്ഷികളുടെ ലോകമാണത്. അസത്യമേത്, മിഥ്യയെന്ത് എന്നറിയാത്ത തെറ്റായമാര്‍ഗത്തിലൂടെ അനുവാചകര്‍ വഴിതെറ്റിയുഴലും. ഈ പശ്ചാത്തലത്തെ ഗൗരവമായി സമീപിച്ചുകൊണ്ട്, വായനക്കാര്‍ക്ക് വിശ്വസനീയമായ വാര്‍ത്തകള്‍ നല്‍കുന്നതിന് ഈ ഇടം പ്രൊഫഷണല്‍ മാധ്യമ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കേണ്ടതുണ്ട്. സാങ്കേതികരംഗത്തെ വന്‍കിടക്കാര്‍ ഇതു ചെയ്യാന്‍ ശ്രമിച്ചതും പരാജയപ്പെട്ടതും എങ്ങനെയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, അതാണ് ആ ബോധ്യത്തിന് ശക്തിയേകുന്നത്.നമ്മള്‍ എന്താണ് വായിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ അസ്ഥിരമായ സാമൂഹിക മാധ്യമ അല്‍ഗോരിതങ്ങളെ അനുവദിച്ചാല്‍ അപകടമാവും. ഏകതാനമായ താത്പര്യങ്ങളുടെയും കാഴ്ചപ്പാടുകളുടെയും തെറ്റായവിവരങ്ങളുടെയും തങ്ങള്‍ക്കുമാത്രം താത്പര്യമുള്ള അഭിപ്രായങ്ങള്‍മാത്രം അറിയുന്ന അന്തരീക്ഷത്തിന്റെയും ഏകപക്ഷീയമായ (ബബിള്‍സ് ആന്‍ഡ് ഇക്കോ ചേംബേഴ്സ്) വിവരലഭ്യതയുടെ അടിമകളായി വായനക്കാര്‍ മാറും. മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങള്‍ ദിവസവും പോരാടേണ്ടിവരുന്നത് ഇതിനോടാണ്. സ്വേച്ഛാധിപത്യം ധ്രുവീകരണത്തിന്റെ ഒരു ലക്ഷണംമാത്രമാണ്. പലപ്പോഴും ഈ ധ്രുവീകരണത്തിന് കാരണമാകുന്നത്, നമ്മള്‍ കുരുങ്ങിക്കിടക്കുന്ന, സാമൂഹികമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പക്ഷപാതപരമായ പരിസരമാണ്.

മികച്ച മാധ്യമപ്രവര്‍ത്തകര്‍ അവരുടെ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരായിരിക്കും. അന്വേഷിക്കാനും പഠിക്കാനും എപ്പോഴും ജിജ്ഞാസയുള്ളവരായിരിക്കും. അനുതാപം ഉള്ളവരായിരിക്കും. നിങ്ങളുടെ വിശ്വാസങ്ങള്‍ എന്തുതന്നെയായാലും നിങ്ങള്‍ മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ വഴികള്‍ തുറന്നുകിട്ടില്ല. നിങ്ങള്‍ക്ക് മാറ്റം കൊണ്ടുവരാനോ പുതിയ കാഴ്ചപ്പാടോ, ആശയങ്ങളോ എഴുതാനോ സാധിക്കില്ല. തത്ഫലമായി, രാഷ്ട്രീയക്കാരന്റെ ഏറ്റവും ശക്തമായ ആയുധമായ ധ്രുവീകരണപരിസരത്തേക്ക് നിങ്ങള്‍ വഴുതിവീഴുന്നു.

നാടകീയതയും വൈകാരികതയും വില്‍ക്കലല്ല പത്രപ്രവര്‍ത്തനം. നന്നായി പഠിച്ച് മികച്ചരീതിയില്‍ വാദമുഖങ്ങള്‍ ഉന്നയിക്കുന്ന വസ്തുനിഷ്ഠമായ ശൈലിയാണു വേണ്ടത്. ടെലിവിഷന്‍ ചെയ്യുന്നതില്‍നിന്ന് വ്യത്യസ്തമാണിത്. ടെലിവിഷനില്‍ ഞൊടിയിടെയുള്ള അഭിപ്രായപ്രകടനം മാത്രമാണ് നടക്കുക. ഇവിടെയാണ് നിങ്ങളുടെ തിരഞ്ഞെടുപ്പുകളും ഏതു മാധ്യമത്തിലൂടെയുള്ള വാര്‍ത്തകളാണ് നിങ്ങള്‍ സ്വീകരിക്കുന്നത് എന്നതും വളരെ പ്രധാനപ്പെട്ടതാകുന്നത്. ഒരു ന്യൂസ് സ്റ്റാര്‍ട്ടപ്പ് എന്നത് കഠിനമാകുന്നത് ഇവിടെയാണ്. 90 വര്‍ഷത്തെ ചരിത്രമുള്ള ഞങ്ങള്‍ക്ക് ഈ കാലത്തിനുള്ളില്‍ പ്രവര്‍ത്തനശൈലിയിലൂടെ വിശ്വാസ്യതയുടെ ശക്തമായ അടിത്തറ കെട്ടിയുയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. മാതൃഭൂമിയെ പോലെത്തന്നെ. അതുകൊണ്ടുതന്നെ തെറ്റുപറ്റിയാല്‍ അത് ഞങ്ങള്‍ ഏറ്റുപറയുകയും തിരുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്യും. അല്ലാതെ ഒരു അന്വേഷണംനടത്തി പ്രസിദ്ധീകരിച്ചശേഷം അപ്രത്യക്ഷരാകുന്നില്ല.

കോവിഡ് മഹാമാരിയുടെ കാലത്ത് വാര്‍ത്തകളുടെ പ്രളയത്തിനിടയില്‍, ജീവിതംതന്നെ വിശ്വാസ്യതയെ ആശ്രയിച്ചായപ്പോള്‍ ജനങ്ങള്‍ വിശ്വാസയോഗ്യമായ വാര്‍ത്താമാര്‍ഗത്തെ ആശ്രയിച്ചു. ഒട്ടേറെ നഗരങ്ങളില്‍ അച്ചടിമാധ്യമങ്ങളുടെ പ്രചാരം കോവിഡിനുമുമ്പുള്ള കാലത്തെക്കാള്‍ വര്‍ധിച്ചു. അതുപോലെത്തന്നെ ഡിജിറ്റലിന്റെ വിജയക്കുതിപ്പിനും അത് കാരണമായി. അന്വേഷണാത്മക റിപ്പോര്‍ട്ടിങ് പോലെത്തന്നെ പുതുമയാര്‍ന്ന രീതിയില്‍ അവതരിപ്പിച്ചുകൊണ്ടും പുതുതലമുറയുടെ അഭിരുചികളെയുംകൂടി പരിഗണിച്ചും അവയോട് സംവദിച്ചുകൊണ്ടുമുള്ള പ്രവര്‍ത്തനങ്ങളാകും ഇനി മാധ്യമപ്രവര്‍ത്തനത്തെ കാലികവും പ്രസക്തവുമാക്കുക.

Content Highlights: anant goenka feature on journalism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented