പ്രധാനമന്ത്രിയുടെ ഛായാചിത്രത്തിനരികെ സമരേന്ദ്ര | Photo : ANI
ഭുവനേശ്വര്‍: നിയമവിരുദ്ധമായി മരങ്ങള്‍ മുറിച്ചു നീക്കുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താന്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ച് ഒഡിഷയിലെ ഒരു കലാകാരന്‍. മയൂര്‍ഭഞ്ജിലെ സിമിലിപാല്‍ ദേശീയോദ്യാനത്തിലെ വൃക്ഷത്തിന് മുകളില്‍ നരേന്ദ്രമോദിയുടെ മുഖം കൊത്തി വെച്ചാണ് സമരേന്ദ്ര ബെഹറ എന്നയാള്‍ വിഷയത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചത്.
മയൂര്‍ഭഞ്ജിലെ ഒരു എളിയ കലാകാരനായ തനിക്ക് പ്രധാനമന്ത്രിയെ ഒരിക്കലും നേരിട്ട് കാണാന്‍ സാധിക്കില്ലെന്നറിയാമെങ്കിലും നിയമവിരുദ്ധമായി നടക്കുന്ന വനനശീകരണത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ നേടാനാണ് അദ്ദേഹത്തിന്റെ ഛായാചിത്രം തയ്യാറാക്കിയതെന്ന് സമരേന്ദ്ര ബെഹറ പറഞ്ഞു.
രാജ്യത്തിന്റെ വികസനവും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രി കൈക്കൊണ്ട നടപടികളില്‍ അദ്ദേഹത്തോട് അതിയായ കൃതഞ്തയുണ്ടെന്നും അതിനാലാണ് ഇത്തരത്തിലൊരു ഛായാചിത്രം കൊത്തിയെടുത്തതെന്നും കൂടാതെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ജനങ്ങള്‍ക്ക് സന്ദേശമെത്തിക്കണമെന്ന ലക്ഷ്യമുണ്ടെന്നും സമരേന്ദ്ര കൂട്ടിച്ചേര്‍ത്തു.
മോദിയുടെ ചിത്രം കൂടാതെ നിരവധി ഛായാചിത്രങ്ങള്‍ ഈ യുവാവ് തയ്യാറാക്കിയിട്ടുണ്ട്. പരിസ്ഥിതി വ്യത്തിയായും സുരക്ഷിതമായും സൂക്ഷിക്കാനുള്ള സന്ദേശങ്ങളാണ് സമരേന്ദ്ര ചിത്രങ്ങളിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
Content Highlights: An Odisha Artist's Message For PM Modi On Cutting Of Trees


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..