ന്യൂഡല്‍ഹി: സാങ്കേതിക തകരാറുകളെ തുടര്‍ന്ന് പത്താന്‍കോട്ട് വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യമോസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. 

പഞ്ചാബ് ഹോഷിയാപുരിലെ ഒരു വയലില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. കണ്‍ട്രോള്‍ പാനല്‍ വഴി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതെന്ന് ഇന്ത്യന്‍ വ്യോമസേന പ്രസ്താവനയില്‍ അറിയിച്ചു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. മറ്റു കേടുപാടുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ബോയിങ്ങില്‍നിന്ന് ഇന്ത്യ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വാങ്ങിയത്. എഎച്ച് -64ഇ അപ്പാച്ചെ ലോകത്തെ ഏറ്റവും നൂതനമായ മള്‍ട്ടി റോള്‍ കോംബാറ്റ് ഹെലികോപ്റ്ററുകളില്‍ ഒന്നാണ്. 

Content Highlights: An Indian Air Force Apache attack helicopter made a precautionary landing