Photo: Vvideo screengrab/ https://twitter.com/i/status/1507587667856625665
ന്യൂഡൽഹി: റഷ്യ - യുക്രൈൻ യുദ്ധത്തിനിടയ്ക്ക് അതിർത്തി കടന്നൊരു പ്രണയം. യുക്രൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അന്ന ഹൊറോഡെറ്റ്സ്കയും ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകനായ അനുഭവ് ഭാഷിനും തമ്മിലുള്ള സൗഹൃദത്തിനാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശുഭപര്യവസാനമായത്.
യുക്രൈനിലെ കീവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അന്ന. 2019ൽ ഇന്ത്യൻ സന്ദർശനത്തിനിടെയാണ് അനുഭവ് ഭാഷിനുമായി പരിചയത്തിലാകുന്നത്. ഇരുവരും പരസ്പരം നമ്പറുകൾ കൈമാറുകയും തുടർന്ന് സൗഹൃദത്തിലാവുകയുമായിരുന്നു. തുടർന്ന് ഇരുവരും മാർച്ചിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ യുദ്ധം വിലങ്ങുതടിയായതോടെ വിവാഹം അനിശ്ചിതത്വത്തിലായി. കീവിൽ റഷ്യൻ സൈന്യവും യുക്രൈൻ സൈന്യവും ഏറ്റു മുട്ടിയപ്പോൾ അന്ന ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നു. യുക്രൈനിലെ സാഹചര്യം അനുകൂലമല്ലെന്ന് ഉറപ്പായതോടെ അന്ന രാജ്യം വിട്ട് ഇന്ത്യയിൽ എത്താൻ തീരുമാനിക്കുകയായിരുന്നു.
റഷ്യ യുക്രൈനിൽ അധിനിവേശത്തിനൊപ്പം തന്നെ തങ്ങൾ ഇരുവരും തമ്മിലുള്ള യുദ്ധമാരംഭിച്ചിരുന്നുവെന്ന് അന്ന തമാശരൂപേണ പറയുന്നു. കീവ് വിടാൻ വേണ്ടി അനുഭവ് ആദ്യം തന്നെ നിർദേശിച്ചിരുന്നെങ്കിലും താൻ അതിന് സമ്മതിച്ചിരുന്നില്ലെന്ന് അന്ന പറയുന്നു. പിന്നീട് യുദ്ധം ആരംഭിച്ചപ്പോൾ ട്രൈയിൻ കയറി പാലായനം ചെയ്യാൻ വേണ്ടി അനുഭവ് അന്നയോട് നിർദേശിച്ചിരുന്നു. അതിനും അന്ന തയ്യാറായിരുന്നില്ല. ഒടുവിൽ ആക്രമണങ്ങൾ തുടരുന്നതിനിടെ ബങ്കറിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള യാത്രയും അനുഭവ് തടഞ്ഞിരുന്നു. എന്നാൽ നീ കാത്തിരിക്കൂ, ഞാൻ ഇന്ത്യയിലേക്ക് വരുന്നു എന്നായിരുന്നു അനുഭവിനോട് പറഞ്ഞത് എന്ന് അന്ന പറഞ്ഞതായി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അന്ന വന്നിറങ്ങിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ അന്നയെ സ്വാഗതം ചെയ്ത അനുഭവ് വീണ്ടുമൊരിക്കൽ കൂടി പ്രണയാർദ്രമായൊരു അഭ്യർത്ഥന നടത്തി, “Will you marry me?” ദീർഘ യാത്ര കഴിഞ്ഞെത്തിയ അന്നയ്ക്ക് 'യെസ്' പറയാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല.
ലോക്ഡൗൺ അതിജീവിക്കാൻ വേണ്ടി രണ്ടു പേരും പരസ്പരം സഹായിച്ചുവെന്ന് അനുഭവ് പറയുന്നു. അനുഭവിന്റെ അമ്മയാണ് മകനെ കല്യാണം കഴിക്കാമോ എന്ന് ആദ്യം അഭ്യർത്ഥിച്ചത്. തുടർന്ന് രണ്ടു പേരും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിലാണ് യുദ്ധം കടന്നു വന്നതെന്ന് അനുഭവ് വ്യക്തമാക്കി.
Content Highlights: An India-Ukraine love story has a happy ending at delhi airport
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..