Amul.Coop| twitter
ന്യൂഡല്‍ഹി: സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഭവങ്ങളില്‍ ഇടപ്പെട്ടു കൊണ്ടുള്ള അമുല്‍ പരസ്യങ്ങള്‍ എന്നും ജനശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ചൈനയില്‍ നിന്ന് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെക്കുറിച്ചാണ് അമുലിന്റെ പുതിയ പരസ്യം. ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്കെത്തിക്കുന്നതാണ് പരസ്യത്തിന്റെ പ്രമേയം.
വുഹാന്‍ സേ യഹാന്‍ ലേ ആയേ..' വുഹാനില്‍ നിന്ന് ഇവിടേക്ക് കൊണ്ടുവന്നു' എന്ന മുദ്രവാക്യമാണ് പരസ്യത്തിന് നല്‍കിയിരിക്കുന്നത്. ഈ ടാഗ്ലൈന്‍ നല്‍കിയതിന് നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, അമുലിന്റെ ക്രിയാത്മകതയെ നിരവധി പേര്‍ പ്രശംസിക്കുന്നുമുണ്ട്.
300ഓളം പേരാണ് കൊറോണ വൈറസ് ബാധിച്ച് വുഹാനില്‍ മരിച്ചത്. അമുല്‍ ഗേള്‍ മറ്റു മാസ്‌ക് ധരിച്ച ആളുകള്‍ക്കൊപ്പം വിമാനത്തില്‍ നിന്ന് ഇറങ്ങി നടക്കുന്ന ദൃശ്യമാണ് പരസ്യത്തിന് നല്‍കിയിരിക്കുന്നത്. പരസ്യം അമുല്‍ കമ്പനി തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് വുഹാനില്‍ നിന്ന് 323 ഇന്ത്യക്കാരും ഏഴ് മാലദ്വീപുകാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തിയത്. ബുധനാഴ്ച 73 പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്. വ്യാഴാഴ്ച 3,694 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.
Content Highlights: Amul ad on Corona Virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..