അമൃത്പാൽ സിങ്, കിരൺദീപ് കൗർ | Photo: PTI, /twitter.com/thetatvaindia
ന്യൂഡല്‍ഹി: വിഘടനവാദിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാല്‍ സിങ്ങ് രാജ്യംവിട്ട് പോകാതിരുന്നത് ഭാര്യ അറസ്റ്റിലാകുമെന്ന് ഭയന്ന്. അയാളുടെ ഭാര്യ ബ്രിട്ടീഷ് പൗരത്വമുള്ള കിരണ്‍ദീപ് കൗറിനെ പഞ്ചാബ് പോലീസ് അമൃത്‌സര്‍ വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ച കസ്റ്റഡിയില്ലെടുത്തിരുന്നു. ഭാര്യയ്ക്ക് രാജ്യംവിടാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ അയാള്‍ നിരാശനായി. താന്‍ ആദ്യം രാജ്യം വിടുന്ന സാഹചര്യമുണ്ടായാല്‍ ഭാര്യ അറസ്റ്റിലാകുമെന്ന് അയാള്‍ ഭയന്നു.
ബ്രിട്ടീഷ് പൗരത്വമുള്ള കിരണ്‍ദീപ് കൗറിന്റെ വിസ കാലാവധി ജൂലായില്‍ അവസാനിക്കും. ജലന്ധറില്‍ കുടുംബവേരുകളുള്ള, യു.കെ.യില്‍ സ്ഥിരതാമസക്കാരിയായ കിരണ്‍ദീപ് കൗറും അമൃത്പാല്‍ സിങ്ങും ഈവര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. അമൃത്പാലുമായുള്ള വിവാഹത്തിന് ഒരാഴ്ച മുൻപാണ് കിരണ്‍ദീപ് കൗര്‍ പഞ്ചാബിലെത്തിയത്.
കിരൺദീപിന് പഞ്ചാബിലോ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലോ കേസുകളില്ലെന്ന് പഞ്ചാബ് പോലീസ് പറഞ്ഞിരുന്നു. അതേസമയം, ഒളിവില്‍കഴിയുന്ന പ്രതിയുടെ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാകും. ഈ സാഹചര്യത്തിലാണ് കിരണ്‍ദീപ് കൗറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു.
കഴിഞ്ഞ മാസവും കിരണ്‍ദീപ് കൗറിനെ പോലീസ് ചോദ്യംചെയ്തിരുന്നു. അമൃത്പാലിന്റെ വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഭാര്യയില്‍നിന്ന് പ്രധാനമായും പോലീസ് ചോദിച്ചറിഞ്ഞത്.
ഞായറാഴ്ച പഞ്ചാബിലെ മോഗയില്‍ വെച്ചാണ് അമൃത്പാല്‍ സിങ് കീഴടങ്ങിയത്. മാര്‍ച്ച് 18-ന് ഒളിവില്‍പോയ അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് സംഭവം.
Content Highlights: Amritpal Singh Did Not Flee India Because Of Wife


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..