ന്യൂഡല്‍ഹി: കല്‍ക്കരി ഖനികള്‍ ലേലം ചെയ്യാനുള്ള ചരിത്രപരമായ തീരുമാനം ഇന്ത്യയുടെ ഊര്‍ജമേഖലയില്‍ സ്വാശ്രയത്വം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഖനന മേഖലയിലെ മത്സരം വര്‍ധിപ്പിക്കാനും ഇതിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാനും പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 2.8 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. 33,000 കോടി രൂപയുടെ മൂലധന നിക്ഷേപം രാജ്യത്തെത്തും. പ്രതിവര്‍ഷം 20,000 കോടി അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് വരുമാന ഇനത്തില്‍ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
വാണിജ്യഖനനനടപടികള്‍ സുതാര്യമാക്കുന്നതിലൂടെ അഴിമതിരഹിതമായ സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് പ്രകടമാവുന്നതെന്നും അമിത് ഷാ പറഞ്ഞു.
വാണിജ്യ ഖനനത്തിനായുള്ള കല്‍ക്കരി ഖനികളുടെ ലേലത്തിന് പ്രധാനമന്ത്രി മോദി ഇന്ന് തുടക്കം കുറിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ലേലം ആരംഭിച്ചത്. 41 കല്‍ക്കരി ഖനികളാണ് ലേലം ചെയ്യുന്നത്. ഇന്ത്യയെ ഊര്‍ജ മേഖലയില്‍ സ്വയം പര്യാപ്തമാക്കാന്‍ ഉതകുന്നതാണ് ഈ നടപടിയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.
Content Highlights: Amith Shah about auction 41 coal mines for commercial mining, Commercial coal minig
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..