ബംഗാൾ സന്ദർശനത്തിനെത്തിയ അമിത് ഷാ കർഷകന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നു| Photo: ANI
കൊല്‍ക്കത്ത: രണ്ട് ദിവസത്തെ പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു കര്‍ഷകന്റെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചു. ശനിയാഴ്ച ഈസ്റ്റ് മിഡ്നാപുരിലെ ബാലിജുരി ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിനെപ്പമാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരും അമിതാ ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു.
മിഡ്നാപുരിൽ അമിത് ഷാ അവിടെ നടത്താനിരുന്ന റാലിക്ക് മുന്നോടിയായാണ് കര്‍ഷകഭവനം സന്ദര്‍ശിച്ചത്. ബാലിജുരി ഗ്രാമത്തിലെ സനാതന്‍ സിങ് എന്ന കര്‍ഷകന്റെ വീട്ടില്‍ നിന്നാണ് അമിത് ഷാ ഭക്ഷണം കഴിച്ചത്. അമിത് ഷായുടെ സന്ദര്‍ശനത്തില്‍ സന്തോഷവാനാണെന്ന് കര്‍ഷകനായ സനാതന്‍ സിങ് പറഞ്ഞു. ഇത്തരം ഒരു ദിവസം ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ദരിദ്ര കര്‍ഷകനായ താന്‍ അമിത് ഷായ്ക്ക് ചോറും പയറും വിളമ്പുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുമെന്നും കര്ഷകന് പറഞ്ഞു. ഇത്തരത്തിലൊരു വിശിഷ്ട വ്യക്തിത്വത്തെ സ്വാഗതം ചെയ്യുന്നതില്‍ അതീവ സന്തോഷവാനാണ്. ഏകദേശം 50 വര്‍ഷമായി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്നും അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സനാതന്‍ പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ 1.30 ന് കൊല്‍ക്കത്തയിലെത്തിയ അമിത് ഷാ രാവിലെ 10.30 ന് രാമകൃഷ്ണ ആശ്രമത്തിലെത്തി, സ്വാമി വിവേകാനന്ദന്, ശ്രീരാമകൃഷ്ണ പരമഹംസര്‍, ശാരദാ ദേവി എന്നിവരുടെ ഛായാചിത്രങ്ങള്‍ക്കു മുന്പില് പ്രാര്‍ഥിച്ച ശേഷമാണ് റാലിക്ക് തുടക്കം കുറിച്ചത്.
Content Highlights: Amit Shah, Vijayvargiya and other BJP leaders have lunch at Bengal farmer's house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..