ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായി. അദ്ദേഹം തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം കുറച്ചു ദിവസംകൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദൈവത്തിന് നന്ദി പറയുന്നുവെന്നും താന്‍ വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം ട്വീറ്റ്‌ചെയ്തു. ഒരാഴ്ചയോളം ഹരിയാണയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് അമിത് ഷാ രോഗമുക്തി നേടിയത്.
മാദാന്ത ഹോസ്പിറ്റലില്‍ തന്നെ ചികിത്സിച്ച എല്ലാ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും അമിത് ഷാ നന്ദി പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍, തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തുടങ്ങിയവരാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുറമെ അടുത്തിടെ കോവിഡ് സ്ഥിരീകരിച്ച പ്രമുഖ നേതാക്കള്‍. പത്തു ദിവസം ചികിത്സയില്‍ കഴിഞ്ഞശേഷം ശിവ്‌രാജ് സിങ് ചൗഹാന്‍ രോഗമുക്തി നേടി ആശുപത്രിവിട്ടിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..