അമിത് ഷാ, സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോത് | ഫോട്ടോ: പി.ടി.ഐ
ഭരത്പുര്‍ (രാജസ്ഥാന്‍): അശോക് ഗെഹ്‌ലോതും സച്ചിന്‍ പൈലറ്റും അധികാരത്തിനുവേണ്ടി എത്ര പോരടിച്ചാലും അടുത്ത തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ വിജയം ബി.ജെ.പിക്കായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സച്ചിൻ പൈലറ്റ് താഴേത്തട്ടിലേക്കിറങ്ങി പ്രവർത്തിക്കുന്ന ആളാണെന്നും രാജസ്ഥാനിലെ ഭരത്പുരില്‍ നടന്ന ബി.ജെ.പി റാലിയിൽ പ്രസംഗിക്കവെ അമിത് ഷാ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയിട്ടും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു. ഗെഹ്‌ലോതിനെതിരായ പൈലറ്റിന്റെ ഉപവാസ സമരം വെള്ളത്തില്‍വരച്ച വരപോലെയാണെന്നും എത്ര പോരടിച്ചാലും ഇരുവര്‍ക്കും അധികാരം കിട്ടാന്‍ പോകുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പിയാകും രാജസ്ഥാനില്‍ അധികാരം പിടിച്ചെടുക്കുകയെന്നും അമിത് ഷാ വ്യക്തമാക്കി.
'പൈലറ്റ് ജി, നിങ്ങള്‍ എന്തൊക്കെ ചെയ്താലും നിങ്ങള്‍ക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം കിട്ടില്ല. ഗെഹ്‌ലോതുമായി താരതമ്യം ചെയ്താൽ കൂടുതല്‍ താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നയാള്‍ നിങ്ങളാകും. പക്ഷേ, കോണ്‍ഗ്രസ് കൂടുതൽ വിലകൽപിക്കുന്നത് ഗെഹ്‌ലോതിന്റെ സംഭാവനകളെയാണ്', അമിത് ഷാ അഭിപ്രായപ്പെട്ടു.
രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിന്‍ പൈലറ്റ് ഗെഹ്‌ലോത് സര്‍ക്കാരിനെതിരെ സമരം ആരംഭിച്ചത്. എക്സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയേറ്റം തുടങ്ങിയവ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തിയിരുന്നു.
കേന്ദ്രം സി.ബി.ഐ., ഇ.ഡി., ആദായനികുതി വകുപ്പ് തുടങ്ങിയ അന്വേഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍ സംസ്ഥാനം ആരോപണങ്ങളുള്ള അഴിമതിക്കേസുകളില്‍ വരെ അവയെ ഉപയോഗിക്കുന്നില്ലെന്നും സച്ചിന്‍ കുറ്റപ്പെടുത്തി. ഇതോടെ അശോക് ഗെഹ്ലോത്തും സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കം മുറുകി. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഗെഹ്‌ലോത്- പൈലറ്റ് പോര് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Content Highlights: amit shah, ashok gehlot, sachin pilot, rajasthan, fight, bjp, congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..