ന്യൂഡല്‍ഹി: ജാതിയുടെ അടിസ്ഥാനത്തിലല്ല ബി.ജെ.പി. സര്‍ക്കാരുകള്‍ ഭരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദരിദ്രരില്‍ ദരിദ്രരായവരുടെ ഉന്നമനം, ക്രമസമാധാനപാലനം എന്നിവ ലക്ഷ്യമാക്കിയാണ് ബി.ജെ.പി. സര്‍ക്കാരുകള്‍ ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൊറന്‍സിക് സയന്‍സസിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി, കുടുംബങ്ങള്‍, ബി.ജെ.പി.യുമായി അടുത്തബന്ധം സൂക്ഷിക്കുന്നവര്‍ എന്നിവ നോക്കിയല്ല ബി.ജെ.പി. സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനം, ക്രമസമാധാനപാലനം എന്നിവയാണ് ബി.ജെ.പി. സര്‍ക്കാരുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങിനിടെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഷാ വാനോളം പുകഴ്ത്തി. ആറുവര്‍ഷത്തോളം, 2019 വരെ  യു.പി.യില്‍ ഞാന്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. അതിനാല്‍, മുമ്പ് ഉണ്ടായിരുന്ന യു.പി.യെ എനിക്ക് നന്നായി അറിയാം. 2021-ല്‍ എത്തിനില്‍ക്കുമ്പോള്‍ യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ സംഘവും ചേര്‍ന്ന് യു.പി.യെ ക്രമസമാധാനത്തിന്റെ മുഖ്യകേന്ദ്രമാക്കി മാറ്റി-അമിത് ഷാ പറഞ്ഞു.

Content Highlights: amit shah says bjp governments work for the poorest praises yogi adityanath