വിദ്യാര്‍ഥി നേതാവായിരിക്കേ ഒരുപാട് മര്‍ദനമേറ്റു, അന്ന് കരുതിയില്ല ഇവിടെ ഭരിക്കുമെന്ന് - അമിത് ഷാ 


Amit Shah | Photo: Sabu Scaria

ഗുവഹാട്ടി: എ.ബി.വി.പി പ്രവര്‍ത്തനകാലത്തെ ആദ്യകാല അസം സന്ദര്‍ശനത്തെക്കുറിച്ച് ഓര്‍ത്തെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദ്യാര്‍ഥി നേതാവായിരിക്കെ അസമിലെത്തി കോണ്‍ഗ്രസിനെതിരേ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയും പോലീസില്‍നിന്ന് മര്‍ദനമേറ്റതായും അമിത് ഷാ പറഞ്ഞു. ഗുവഹാട്ടിയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് തങ്ങളെ അടിച്ചമര്‍ത്തിയതിനെക്കുറിച്ച് സംസാരിച്ച ഷാ, പിന്നീട് അസമില്‍ ബി.ജെ.പി രണ്ടുതവണ അധികാരത്തിലെത്തുമെന്ന് ആരും സങ്കല്‍പ്പിച്ചിട്ട് പോലുമില്ലെന്നും പറഞ്ഞു. 70 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും നയിച്ചു. എന്നാല്‍ മോദിയുടെ കീഴില്‍ ഇവിടെ സമാധാനവും വികസനവുമെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് ഭരണത്തിലിരുന്ന നാളുകളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാജ്യത്തെ തകര്‍ക്കുന്ന പ്രവണതകളെ കോണ്‍ഗ്രസ് നിശ്ശബ്ദമായി നോക്കികണ്ടു. ഒരു പ്രസംഗം പോലുമില്ലാതെ എങ്ങനെ രാജ്യത്തെ ഒന്നിപ്പിക്കാമെന്നതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ അസമിലുള്ള സമാധാനവും വികസനമെന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി അമിത് ഷാ പറഞ്ഞു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും അമിത് ഷായും ചേര്‍ന്ന് പുതിയ സംസ്ഥാന ഓഫീസ് ഗുവഹാട്ടിയില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.

Content Highlights: Amit Shah recalls his visit to Assam as ABVP leader: We were thrashed a lot by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented