അമിത് ഷാ, അശോക് ഗെഹലോത് | Photo: ANI
ജയ്പുര്‍: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ധരിച്ച ടി-ഷര്‍ട്ടിന്റെ വിലയെ കുറിച്ചുള്ള ബി.ജെ.പി. വിമര്‍ശനത്തിന് മറുപടിയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മഫ്‌ളറിന് 80,000 രൂപയാണെന്നും ബി.ജെ.പി. നേതാക്കള്‍ 2.5 ലക്ഷം രൂപയുടെ കണ്ണടകളാണ് ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളില്‍നിന്ന് ലഭിക്കുന്ന അസാധാരണപ്രതികരണത്തില്‍ ഭരണപക്ഷം ആശങ്കയിലാണെന്നും ഗെഹലോത് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി. എന്തുകൊണ്ടാണ് ഭാരത് ജോഡോ യാത്രയെ കുറിച്ച് ആശങ്കപ്പെടുന്നത്. അവര്‍ക്ക് ജോലിയൊന്നുമില്ലേ? ഇപ്പോള്‍ അവര്‍ ഒരു ടി-ഷര്‍ട്ടിനെ കുറിച്ച് പറയുകയാണ്. അവര്‍ (ബി.ജെ.പി.) ധരിക്കുന്നത് 2.5 ലക്ഷത്തിന്റെ കണ്ണടയാണ്. ആഭ്യന്തരമന്ത്രി ധരിക്കുന്നത് എണ്‍പതിനായിരത്തിന്റെ മഫ്‌ളറാണ്. അവര്‍ ഇപ്പോള്‍ ഒരു ടി-ഷര്‍ട്ടിനെ രാഷ്ട്രീയവത്കരിക്കുകയാണ്- ഗെഹലോത് ചുരൂവില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് നേതാക്കളും ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുകയാണെന്നും ഗെഹലോത് വിമര്‍ശിച്ചു. കഴിഞ്ഞയാഴ്ച കന്യാകുമാരിയില്‍നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി ധരിച്ച ടി-ഷര്‍ട്ടാണ് ബി.ജെ.പി.-കോണ്‍ഗ്രസ് വാക്‌പോരിന് ആധാരം. ടി-ഷര്‍ട്ടിന് 41,000ല്‍ അധികം വിലയുണ്ടെന്ന വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തുകയായിരുന്നു.
Content Highlights: amit shah muffler costs rs 80000 alleges ashok gehlot


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..