ചെന്നൈ: തമിഴ്നാട് സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ  പ്ലക്കാർഡ് എറിഞ്ഞ വയോധികൻ അറസ്റ്റിൽ. നങ്കനല്ലൂർ സ്വദേശിയായ ദുരൈരാജ(67)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വാഹനവ്യൂഹത്തിൽ നിന്നിറങ്ങി ജിഎസ്ടി റോഡിൽ ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് മന്ത്രിക്ക് നേരെ 'ഗോ ബാക്ക് അമിത് ഷാ' എന്നെഴുതിയ പ്ലക്കാർഡ് എറിഞ്ഞ് പ്രതിഷേധമുണ്ടായത്. അതേസമയം പ്ലക്കാർഡ് മന്ത്രിയുടെ ദേഹത്ത് പതിച്ചിരുന്നില്ല.

അറസ്റ്റിലായ ദുരൈരാജ് അടുത്തിടെ ടി നഗറിലെ ബിജെപി ആസ്ഥാനത്തിലെത്തി പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ആവശ്യപ്പെട്ടും ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി പോലീസ് പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ഇയാൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

content highlights:Amit Shah in Chennai, Man arrested for throwing placard