അമിത് ഷാ| Photo: ANI
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്തുന്നതിനായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡല്‍ഹി എയിംസ് അധികൃതര്‍ വ്യക്തമാക്കി.
ഞായറാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ആശുപത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ കോവിഡ് ബാധിതനായി നിരീക്ഷണത്തില്‍ കഴിയവെ ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ട അമിത്ഷായെ ഓഗസ്റ്റ് 18 ന് എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് 31 ന് ആരോഗ്യവാനായി അദ്ദേഹം ആശുപത്രി വിട്ടു.

Content Highlights: Amit Shah has been admitted for complete medical check up informs AIIMS
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..