ഗാന്ധിജിയും മോദിയുമടക്കം നാല് ഗുജറാത്തികള്‍ ആധുനിക ഇന്ത്യയ്ക്ക് വലിയ സംഭാവന നല്‍കി- അമിത് ഷാ


1 min read
Read later
Print
Share

അമിത് ഷാ | Photo: ANI

ന്യൂഡല്‍ഹി: ആധുനിക ഇന്ത്യയുടെ ചരിത്രത്തിന് നാല് ഗുജറാത്തികള്‍ കാര്യമായ സംഭവനകള്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൊറാര്‍ജി ദേശായി, നരേന്ദ്രമോദി എന്നിവരുടെ പേര് പരാമര്‍ശിച്ചാണ് അമിത് ഷായുടെ വാക്കുകള്‍. ഡല്‍ഹിയില്‍ ശ്രീ ഡല്‍ഹി ഗുജറാത്തി സമാജത്തിന്റെ 125-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയുടെ പ്രയത്‌നങ്ങളെത്തുടര്‍ന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. സര്‍ദാര്‍ പട്ടേലിന്റെ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് രാജ്യം ഒന്നായി. രാജ്യത്ത് ജനാധിപത്യം പുനരുജ്ജീവിപ്പിച്ചത് മൊറാര്‍ജി ദേശായി ആയിരുന്നു. ലോകമാകെ ഇന്ത്യ ആഘോഷിക്കപ്പെടുന്നത് നരേന്ദ്രമോദി കാരണമാണെന്നും അമിത് ഷാ പറഞ്ഞു. മോദി എല്ലാവരുടേതും എല്ലാവരും അദ്ദേഹത്തിന്റേതുമായതിനാലാണ് രാജ്യത്തിന് അഭിമാനമായി മാറുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഈ നാല് ഗുജറാത്തികളും വലിയ കാര്യങ്ങള്‍ നേടിയെടുത്തു. അവര്‍ രാജ്യത്തിന്റെ തന്നെ അഭിമാനമാണ്. രാജ്യത്തും ലോകത്തുമുടനീളം ഗുജറാത്തി സമൂഹങ്ങളുണ്ടെന്നും ഗുജറാത്തി ഭാഷയില്‍ നടത്തിയ പ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞു.

2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍, ലോകത്തെ 11-ാമത്തെ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. എന്നാല്‍, ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം അത് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര നാണയനിധിയടക്കം രാജ്യത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ, രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ആര്‍ക്കും അനാവശ്യ ഇടപെടല്‍ നടത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊടുത്തു.

130 കോടി ജനങ്ങളുള്ള രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ തടസങ്ങളില്ലാതെ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായി. സ്റ്റാര്‍ട്ട് അപ്പുകളുടെ മേഖലയില്‍ ഇന്ത്യ മൂന്നാമതും പുനഃരുപയോഗ ഊര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ നാലാമതും എത്തിയെന്നും അമിത് ഷാ അവകാശപ്പെട്ടു.

'അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ തന്നെ പ്രധാനമന്ത്രി ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു. തീവ്രവാദത്തിനെതിരെ സഹിഷ്ണുതയില്ലാത്ത നിലപാട് സ്വീകരിച്ചു. ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അമിത് ഷാ പറഞ്ഞു.

Content Highlights: Amit Shah four Gujaratis modi Gandhi morarji desai sardar patel significant contribution

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul gandhi

1 min

സുവര്‍ണ ക്ഷേത്രത്തില്‍ പാത്രങ്ങള്‍ കഴുകി രാഹുല്‍ ഗാന്ധി

Oct 2, 2023


pm modi takes part in cleanliness drive swachh bharat mission

1 min

'ചൂലെടുത്ത് പ്രധാനമന്ത്രി'; ശുചിത്വ ഭാരതത്തിനായി പ്രവർത്തിക്കാൻ ആഹ്വാനം

Oct 1, 2023


supreme court

2 min

ഹിജാബ് നിരോധനം ശരിവെച്ചും റദ്ദാക്കിയും ഭിന്നവിധി: അടുത്ത ബെഞ്ചിനെ തീരുമാനിക്കുക ചീഫ് ജസ്റ്റിസ്

Oct 13, 2022

Most Commented