ന്യൂഡല്‍ഹി :ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി സൈനികര്‍ വീരമൃത്യു വരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ച്‌ ഡല്‍ഹിയിലേക്ക് മടങ്ങി. അസമിലെ അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെയാണ് അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയത്. 

അസമില്‍ അമിത് ഷായുടെ മൂന്ന് റാലികളാണ് ഇന്ന് തീരുമാനിച്ചിരുന്നത്. ഇതില്‍ ഒരു റാലിയില്‍ മാത്രം പങ്കെടുത്ത ശേഷമാണ് ചത്തീസ്ഗഢ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയതെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

ചത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ചുരുങ്ങിയത് 22 സൈനികര്‍ വീരമൃത്യു വരിച്ചതായാണ് വിവരം. ഏറ്റുമുട്ടലില്‍ 15 മാവോവാദികളും കൊല്ലപ്പെട്ടു.

Content Highlights: Amit Shah cuts short campaign, returns to Delhi after Naxal attack in Chhattisgarh's Bijapur