-
ന്യൂഡല്‍ഹി: 'കൊറോണ എക്‌സ്പ്രസ്' പരാമര്‍ശത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നിശ്ശിത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്‌സ്പ്രസ് പ്രസ്താവന മമതയ്ക്ക് ഭരണത്തില്‍ നിന്ന് പുറത്തേക്കുള്ള വഴിയാണെന്ന് ബംഗാളിലെ ബിജെപി പ്രവര്‍ത്തകരുമായുള്ള ജന്‍സംവാദ് വെര്‍ച്വല്‍ റാലിയില്‍ ഷാ പറഞ്ഞു.
മമതാ ദീദി, നിങ്ങള്‍ നല്‍കിയ കൊറോണ എക്‌സ്പ്രസ് എന്ന പേര് പുറത്തേക്കുള്ള നിങ്ങളുടെ 'എക്‌സിറ്റ് റൂട്ട്' ആയി മാറും. കുടിയേറ്റ തൊഴിലാളികളുടെ മുറിവില്‍ നിങ്ങള്‍ ഉപ്പുതേച്ചു. അവര്‍ അത് മറക്കില്ല- ഷാ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം റെയില്‍വേയാണെന്ന് മമത നേരത്തെ ആരോപിച്ചിരുന്നു. റെയില്‍വേ ഓടിക്കുന്നത് ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളെല്ലെന്നും 'കൊറോണ എക്സ്പ്രസ് ട്രെയിനുകള്‍' ആണെന്നും മമത പറഞ്ഞു. ആയിരക്കണക്കിന് തൊഴിലാളികളെ ഒരു ട്രെയിനില്‍ അയക്കുകയാണെന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
Content Highlights: Amit Shah counters Bengal CM Mamata Banerjee over Corona Express


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..