ഹാഥ്‌റസ് ഇരയുടെ വ്യക്തിത്വം പരസ്യമാക്കി; അമിത് മാളവിയ, സ്വരഭാസ്‌കര്‍, ദിഗ്‌വിജയ് സിങ് എന്നിവര്‍ക്ക് നോട്ടീസ്


1 min read
Read later
Print
Share

ദിഗ്‌വിജയ് സിങ്, സ്വരഭാസ്‌കർ, അമിത് മാളവിയ, | ഫോട്ടോ: PTI, AFP. twitter.com|amitmalviya

ന്യൂഡൽഹി: ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ ട്വിറ്ററിലൂടെ പരസ്യമാക്കിയ ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവിയ, കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്, ബോളിവുഡ് നടി സ്വരഭാസ്കർ എന്നിവര്‍ക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു.

ഇരയുടെ വ്യക്തിത്വം പരസ്യമാക്കിയ സോഷ്യൽ മീഡിയ പോസ്റ്റ് അടിയന്തരമായി നീക്കം ചെയ്യാനും മൂന്ന് പേരോടും കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട കമ്മീഷന്‍ ഭാവിയിൽ നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾ ആവർത്തികരിക്കരുതെന്നും നിർദേശം നൽകി.

മൂന്ന് പേർക്കും നോട്ടീസ് അയച്ച കാര്യം ദേശീയ വനിതാ കമ്മീഷൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ലൈഗീകാതിക്രമത്തിന് ഇരയായ ആളുടെയോ ഇരയായെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെയോ വ്യക്തിത്വം വെളിപ്പെടുത്തുന്നയാൾക്ക് രണ്ട് വർഷം വരെ തടവ് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്നുണ്ട്.

ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി ഒരു റിപ്പോർട്ടറുമായി സംസാരിക്കുന്ന 48 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് മാളവിയ ട്വീറ്റ് ചെയ്തിരുന്നത്. ഇതിനെതിരേ സോഷ്യൽ മീഡികളിൽ വലിയ വിമർശനവും ഉയർന്നിരുന്നു.

സെപ്റ്റംബർ 14നാണ് യു.പിയിലെ ഹാഥ്റസ് ഗ്രാമത്തിൽ നാല് പേർ ചേർന്ന് 19കാരിയായ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്. ചികിത്സയിലിരിക്കെ സെപ്റ്റംബർ 29നായിരുന്നു പെൺകുട്ടി മരിച്ചത്. സംഭവത്തിൽ യു.പി സർക്കാരിനെതിരേയും പോലീസിനെതിരേയും രാജ്യത്തുടനീളം വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

content highlights:Amit Malviya, Swara Bhasker, Digvijaya Singh get NCW notice for revealing Hathras victim's identity

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Basangouda Patil Yatnal

1 min

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടത് നേതാജിയെ ഭയന്ന്- BJP നേതാവ്

Sep 28, 2023


manipur

1 min

'ജനരോഷം കത്തുന്നു'; സ്വന്തം സര്‍ക്കാരിനെ കുറ്റപ്പെടുത്തി നഡ്ഡയ്ക്ക് മണിപ്പുര്‍ ബിജെപിയുടെ കത്ത്

Sep 30, 2023


പി.പി. സുജാതന്‍

1 min

തിരുവല്ല സ്വദേശിയെ ഡല്‍ഹിയിലെ പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ശരീരത്തില്‍ മുറിവുകള്‍

Sep 30, 2023


Most Commented