ബിഹാറിൽ ബിജെപിയെ വെട്ടിലാക്കി നിതീഷ് കുമാർ; മുന്നണി വിടുമെന്ന് സൂചന, അടിയന്തരയോഗം വിളിച്ച് ജെ.ഡി.യു.


ജെ.ഡി.യു. എൻ.ഡി.എ. വിട്ട് തേജസ്വി യാദവ് (ആർ.ജെ.ഡി.), കോൺഗ്രസ്, ഇടതു പാർട്ടികൾ ചേർന്ന് സമാന്തര സർക്കാർ രൂപീകരിക്കുമെന്ന് ഡി.എൻ.എ. അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും (ഫയൽ ചിത്രം) | ഫോട്ടോ: ANI

പറ്റ്ന: ബിഹാറിൽ ബി.ജെ.പിയെ വെട്ടിലാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജെ.ഡി.യു. എൻഡിഎ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എം.എൽ.എമാരുടേയും എം.പിമാരുടേയും അടിയന്തരയോഗം വിളിച്ചു. ചൊവ്വാഴ്ച പറ്റ്നയിൽ വെച്ചായിരിക്കും യോഗം.

പാര്‍ട്ടിയിലെ എല്ലാ എം.എല്‍.എമാരും എം.പിമാരും തിങ്കളാഴ്ച വൈകിട്ടുതന്നെ പറ്റ്‌നയില്‍ എത്തണമെന്നും ചൊവ്വാഴ്ച യോഗം ചേരുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്‍.ഡി.എ. മുന്നണി വിട്ട് ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികളുമായി ജെ.ഡി.യു. സഖ്യംചേര്‍ന്ന് സമാന്തര സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കഴിഞ്ഞദിവസം നിതി ആയോഗിന്റെ ഏഴാമത് ഭരണസമിതിയോഗത്തിൽ നിതീഷ് കുമാർ എത്തിയിരുന്നില്ല. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിട്ടുനിന്നത് എന്നായിരുന്നു വിവരങ്ങൾ. എന്നാൽ ഇത് കഴിഞ്ഞ കുറേക്കാലങ്ങളായി മുന്നണിക്കകത്തുള്ള പ്രശ്നങ്ങളെത്തുടർന്നായിരുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എമാരുടേയും എം.പിമാരുടേയും അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത്.

അഗ്നിപഥിൽ അടക്കം പ്രതിഷേധമറിയിച്ച നിതീഷ് കുമാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത നിതി ആയോഗ് മീറ്റിങ്ങിൽ നിന്നും രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും വിട്ടുനിന്നിരുന്നു.

Content Highlights: Amid 'split' buzz, Nitish calls JD(U) meeting tomorrow


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented