ബജറ്റ് അവതരണത്തിന് മുമ്പ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം. ഫോട്ടോ: പി ജി ഉണ്ണികൃഷ്ണൻ.
ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബജറ്റ് ശനിയാഴ്ച രാവിലെ 11-ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അതരിപ്പിക്കും. ഇത്തവണയും ബജറ്റ് പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് ബജറ്റ് ഫയലുകള്‍ നിര്‍മല സീതാരാമന്‍ കൊണ്ടുവന്നത്. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തി. സഹമന്ത്രി അനുരാഗ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു. ഒമ്പത് മണിയോടെ ബജറ്റ് ഫയലുകളുമായി ധനമന്ത്രാലയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കാന്‍ തിരിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി 10.15ന് പാര്‍ലമെന്റില്‍ മന്ത്രിസഭാ യോഗം ചേരും.
രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയും വളര്‍ച്ചമുരടിപ്പിലൂടെയും കടന്നുപോകുന്ന സാഹചര്യത്തില്‍ ബജറ്റ് പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല കാത്തിരിക്കുന്നത്. വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാവും.
'എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വളര്‍ച്ച എന്നതിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. രാജ്യത്തെല്ലായിടത്ത് നിന്നും ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചു. എല്ലാവര്‍ക്കും ഗുണകരമാകുമെന്ന ബജറ്റാകും'. ബജറ്റവതരണത്തിന് മുമ്പായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചു.
സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനുമുന്നോടിയായി വെള്ളിയാഴ്ച പാര്‍ലമെന്റിലവതരിപ്പിച്ച സാമ്പത്തികസര്‍വേ ആവശ്യപ്പെടുന്നത്.
സബ്സിഡികള്‍ യുക്തിസഹജമാക്കണമെന്ന നിര്‍ദേശവും സര്‍വേയിലുണ്ട്. ഈ നിര്‍ദേശങ്ങള്‍ക്കനുസൃതമായ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും ബജറ്റിലുണ്ടായേക്കും. കോര്‍പ്പറേറ്റ് നികുതി കുറച്ചതിന് തുടര്‍ച്ചയായി ആദായനികുതി സ്ലാബില്‍ മാറ്റംവരുത്തുമെന്നാണ് പൊതുവിലുള്ള പ്രതീക്ഷ.
Content Highlights: Amid Slowdown, Nirmala Sitharaman To Reveal Her Second Budget Today


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..