
ചന്ദ്രശേഖർ ആസാദ് | Photo: ANI
ന്യൂഡല്‍ഹി: രാജ്യത്ത് ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ ആയുധം കൈവശം വയ്ക്കാന്‍ അനുമതി നല്‍കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സ്വയം പ്രതിരോധം തീര്‍ക്കാന്‍ രാജ്യത്തെ ദളിത് വിഭാഗങ്ങള്‍ക്ക് ഉടന്‍ ആയുധ ലൈന്‍സ് നല്‍കണം. തോക്കും പിസ്റ്റളുകളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു. ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിന് ഇരായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യുപി പോലീസിനും സര്‍ക്കാരിനുമെതിരേ പ്രതിഷേധം രൂക്ഷമായ വേളയിലാണ് ഭീം ആര്‍മിയുടെ ആവശ്യം.
'സ്വയം പ്രതിരോധം തീര്‍ത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടന എല്ലാവര്ക്കും ഉറപ്പു നല്കുന്നു. രാജ്യത്തെ ദളിതര്‍ക്ക് ഉടന്‍ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് നല്കാന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. തോക്കുകളും പിസ്റ്റളുകളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്സിഡി അനുവദിക്കണം. ഞങ്ങള്‍ സ്വയം പ്രതിരോധം തീര്‍ത്തോളം' ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.
content highlights: Amid Outrage Over Hathras Rape, Bhim Army Chief Demands Gun License for Community
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..