സോറന് തിരിച്ചടിയാവുമോ? ഝാര്‍ഖണ്ഡ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന്


Photo: PTI

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ യോഗ്യത സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കും. ഇന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാസമ്മേളനത്തിലാണ് വോട്ടെടുപ്പ് നടക്കുക.

സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ആശങ്കയില്‍ ജെ.എം.എം., കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. ഭരണസഖ്യം എം.എല്‍.എ.മാരെ ഛത്തീസ്ഗഢിലേക്ക് മാറ്റിയിരുന്നു. വിശ്വാസവോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ എം.എല്‍.എ.മാരെ തിരികെ റാഞ്ചിയിലെത്തിച്ചു. എംഎല്‍എമാരുടെ പ്രത്യേകയോഗവും സോറന്‍ ഇന്നലെ വിളിച്ചുചേര്‍ത്തിരുന്നു.

ക്വാറി ലൈസന്‍സ് കേസില്‍ സോറന്റെ എം.എല്‍.എ. സ്ഥാനത്തിന് അയോഗ്യത കല്‍പിക്കുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് വിശ്വാസം തെളിയിക്കേണ്ടതായി വന്നിരിക്കുന്നത്. സോറന് മുഖ്യമന്ത്രിയായി തുടരാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് ഗവര്‍ണര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

സോറന് എംഎല്‍എ ആയി തുടരാന്‍ യോഗ്യതയില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സോറന്‍ രാജിവെച്ചൊഴിയണമെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ബിജെപിയുടെ ആവശ്യം. 81 അംഗ നിയമസഭയില്‍ ഭരണസഖ്യത്തിന് 49 എം.എല്‍.എ.മാരാണുള്ളത്. ബി.ജെ.പി.ക്ക് 26 എം.എല്‍.എ.മാരുണ്ട്.

Content Highlights: Amid Jharkhand Crisis, Chief Minister Hemant Soren's Majority Test Today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented