ന്യൂഡല്‍ഹി: സ്വവര്‍ഗരതി സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നില്‍ അമേരിക്കന്‍ കളിയെന്ന് ബി.ജെ.പി. എം.പി. സുബ്രഹ്മണ്യന്‍ സ്വാമിയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ ട്വീറ്റ്. വൈകാതെ സ്വവര്‍ഗരതിക്കാര്‍ക്കുള്ള ബാറുകളുണ്ടാകുമെന്നും എയിഡ്‌സ് രോഗം പടരുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. 

അത്തരമൊരു സാഹചര്യത്തില്‍, വിധി മറികടക്കാന്‍ അടുത്ത സര്‍ക്കാരിന് സുപ്രീംകോടതി ഏഴംഗ ബെഞ്ചിനെ സമീപിക്കേണ്ടിവരുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സ്വവര്‍ഗരതി അംഗീകരിച്ചുകൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത് വ്യാഴാഴ്ചയാണ്‌.

ഒരാളുടെ സ്വകാര്യജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളേക്കുറിച്ച് ആരും ഉത്കണ്ഠപ്പെടുകയോ ആരെയും ശിക്ഷിക്കേണ്ടതോ ഇല്ല. ആറുവിരലുകളുമായി ജനിക്കുന്നത് പോലെ ജന്മനാ ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങള്‍ ചികിത്സിച്ച് നേരെയാക്കുകയാണ് വേണ്ടതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.