ആറുമാസം വീട് മറന്ന് മരിച്ചവര്‍ക്കായി ഉറക്കമിളച്ചു; ഒടുവില്‍ കോവിഡ് ആരിഫിനെയും കൊണ്ടുപോയി


മരിച്ചവരുടെ ബന്ധുക്കളില്‍ സംസ്‌കാരച്ചടങ്ങിന് പണമില്ലാതെ വിഷമിക്കുന്നവര്‍ക്ക് കയ്യിലുള്ള തുക നല്‍കി സഹായിച്ചിരുന്നു. കൂടാതെ ബന്ധുക്കള്‍ എത്താത്ത കോവിഡ് മരണങ്ങളില്‍ സംസ്‌കാരത്തിനാവശ്യമായ കാര്യങ്ങള്‍ ആരിഫ് ഖാന്‍ ഏര്‍പ്പാട് ചെയ്യുകയും ചെയ്തിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു

പ്രതീകാത്മകചിത്രം | ഫോട്ടോ: രാമനാഥ് പൈ | മാതൃഭൂമി

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചാണെങ്കിലും മരിച്ചുപോയ എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന യാത്രയയപ്പ് ലഭിക്കണമെന്ന് ആരിഫിന് നിര്‍ബന്ധമായിരുന്നു. അതിന് പണമില്ലാത്ത ബന്ധുക്കള്‍ക്ക് അയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് നല്കി. അടക്കം ചെയ്യാന്‍ ആരുമില്ലാതെ വന്നപ്പോള്‍ ആ മൃതദേഹങ്ങള്‍ അയാള്‍ ഏറ്റെടുത്ത് മറവു ചെയ്തു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആരുമില്ലാതെ വന്നപ്പോള്‍ അതിനും മടിച്ചുമാറിനിന്നില്ല. ഒന്നും രണ്ടുമല്ല 200 ഓളം മൃതദേഹങ്ങളാണ് ഈ കോവിഡ് കാലത്ത് ആരിഫ് എത്തേണ്ടിടത്ത് എത്തിച്ചത്.

കോവിഡിനാല്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് താങ്ങും തണലുമായി നിന്ന ആ നല്ലമനസ്സിന്റെ ഉടമയേയും ഒടുവില്‍ കോവിഡ് കവര്‍ന്നു. എല്ലാവര്‍ക്കും ഉചിതമായ യാത്രയയപ്പ് ഉറപ്പാക്കിയ ആരിഫിന് പക്ഷേ ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ ബന്ധുക്കള്‍ക്കും പോലും സാധിച്ചില്ല. കോവിഡ് ബാധിച്ച് ശനിയാഴ്ച രാവിലെ മരിച്ച ആരിഫ് ഖാന്റെ മൃതദേഹം വീട്ടിലെത്തിക്കാതെ സംസ്‌കരിക്കുകയും ചെയ്തു.

ഡല്‍ഹിയിലെ ഹിന്ദു റാവു ആശുപത്രിയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള സീലംപുരിലാണ് ആരിഫ് ഖാന്റെ വീട്. പോയിവരാവുന്ന ദൂരത്താണെങ്കിലും ആറ് മാസത്തിലധികമായി ആരിഫ് ഖാന്റെ താമസം ആശുപത്രിയുടെ പാര്‍ക്കിങ് പ്രദേശത്തായിരുന്നു. കോവിഡ് രോഗികള്‍ക്കായുള്ള ആംബുലന്‍സ് സേവനത്തിന്റെ ഭാഗമായിരുന്നു ഈ നാല്‍പത്തെട്ടുകാരന്‍. കോവിഡ് രോഗികളുമായി ആംബുലന്‍സില്‍ നിര്‍ത്താതെയുള്ള ഓട്ടം. ഈ ആറുമാസത്തിനിടെ ഫോണില്‍ മാത്രമാണ് ആരിഫ് ഭാര്യയേും കുട്ടികളേയും 'കണ്ടത്'.

ഡല്‍ഹിയില്‍ സൗജന്യ അവശ്യസര്‍വീസ് നടത്തുന്ന ശഹീദ് ഭഗത് സിങ് സേവാദള്‍ എന്ന സംഘടനയില്‍ ജോലിചെയ്തിരുന്ന ആരിഫ് ഖാന്‍ പ്രതിമാസം ശമ്പളമായി കിട്ടിയിരുന്നത് 16,000 രൂപയാണ്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ആരിഫ്. 9000 രൂപ വീട്ടുവാടക ഇനത്തില്‍ തന്നെ നല്‍കി, ബാക്കി തുക കൊണ്ടായിരുന്നു ജീവിതം മുന്നോട്ടുപോയിരുന്നത്

മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ ഭംഗിയായി നടന്നുവെന്ന് ഉറപ്പുവരുത്തിയിരുന്ന ആരിഫിനെ അവസാനമായി കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം ലഭിച്ചില്ലെന്ന് സഹപ്രവര്‍ത്തകനായ ജിതേന്ദര്‍ കുമാര്‍ പറഞ്ഞു. ഏതാനും നിമിഷം മാത്രം കുടുംബാംഗങ്ങള്‍ക്ക് അകലെ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കാണാന്‍ മാത്രമാണ് സാധിച്ചത്. ആറ് മാസത്തിനിടെ 200 ഓളം മൃതദേഹങ്ങള്‍ ആരിഫ് ആംബുലന്‍സില്‍ കൊണ്ടുപോയിട്ടുണ്ട്.

ഒക്ടോബര്‍ മൂന്നിനാണ് ആരിഫിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണം സംഭവിച്ചു. ആരിഫിന്റെ മരണം കുടുംബത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ആരിഫിന്റെ രണ്ട് ആണ്‍മക്കളും തൊഴില്‍രഹിതരാണ്.

കോവിഡിനെ അദ്ദേഹം ഭയപ്പെട്ടിരുന്നില്ലെന്നും തന്റെ തൊഴില്‍ നല്ല രീതിയില്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ആരിഫിന്റെ ഇളയമകന്‍ ആദില്‍ പറഞ്ഞു. വീട്ടില്‍നിന്ന് വസ്ത്രങ്ങളോ മറ്റോ എടുക്കാന്‍ വരുന്ന സന്ദര്‍ഭങ്ങളിലാണ് മാര്‍ച്ച് 21 ന് ശേഷം അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്നും ആദില്‍ കൂട്ടിച്ചേര്‍ത്തു. പിതാവിന് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പോലും അവസരം ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ മറ്റൊരു മകന്‍ ആസിഫ് പറഞ്ഞു.

ആരിഫ് ജോലിയില്‍ ആത്മാര്‍ഥതയുള്ള വ്യക്തിയായിരുന്നുവെന്ന് സംഘടനയുടെ സ്ഥാപകനായ ജിതേന്ദര്‍ സിങ് പറഞ്ഞു. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിക്കുന്ന സമയത്ത് ആരിഫ് ഒപ്പമുണ്ടായിരുന്നുവെന്നും അങ്ങനെയാവാം അദ്ദേഹത്തിന് കോവിഡ് പിടിപെട്ടതെന്നും ജിതേന്ദര്‍ പറയുന്നു. സഹപ്രവര്‍ത്തകര്‍ക്കെല്ലാം ആരിഫിനെ കുറിച്ച് പറയാന്‍ നല്ലതു മാത്രം. എല്ലാവരേയും സഹായിക്കണമെന്ന് മാത്രമായിരുന്നു ആരിഫിന്റെ ആഗ്രഹം. അസാധാരണമായ ഈ സന്ദര്‍ഭത്തില്‍, അകാലത്തില്‍ അവസാനിക്കുന്നത് അങ്ങനെ എത്രയോ നല്ല ജീവനുകള്‍!

Content Highlights: Ambulance driver who ferried 200 bodies of Covid patients dies of virus

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022

Most Commented