ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് പാഴ്‌സലുകള്‍ വലിച്ചെറിഞ്ഞ് ജീവനക്കാര്‍; ഉപഭോക്താക്കളെ ഞെട്ടിക്കുന്ന വീഡിയോ


വിലപിടിപ്പുള്ള സാധനങ്ങളാണ് ഒരു ശ്രദ്ധയുമില്ലാതെ ജീവനക്കാര്‍ ട്രെയിനില്‍ നിന്നും വലിച്ചെറിയുന്നത്.

വീഡിയോയിലെ ദൃശ്യങ്ങൾ

ന്യൂഡല്‍ഹി: ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും സാധനങ്ങള്‍ ഓർഡർ ചെയ്ത് കാത്തിരിക്കുന്നവർക്ക് ഞെട്ടലുണ്ടാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഓർഡർ ചെയ്തവരുടെ കൈകളിലെത്തേണ്ട പാഴ്സലുകള്‍ വഴിയില്‍ എങ്ങനെയൊക്കെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് വ്യക്തമാക്കുന്നതാണ് റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള ഈ ദൃശ്യങ്ങള്‍.

റെയില്‍വേ സ്റ്റേഷനിലെത്തിയ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് പാര്‍സലുകള്‍ ട്രെയിനില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചില സാധനങ്ങള്‍ വലിച്ചെറിയുന്നതിനിടെ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലെ സീലിങ് ഫാനില്‍ തട്ടി തെറിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. സാധനങ്ങളില്‍ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. വിലപിടിപ്പുള്ള സാധനങ്ങളാണ് ഒരു ശ്രദ്ധയുമില്ലാതെ ജീവനക്കാര്‍ ട്രെയിനില്‍ നിന്നും വലിച്ചെറിയുന്നത്.

ദൃശ്യങ്ങള്‍ വൈറലായതോടെ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. ഗുവാഹാട്ടി സ്റ്റേഷനിലെ ദൃശ്യങ്ങളാണ് വൈറലായത്.

എന്നാല്‍, പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി വടക്കുകിഴക്കന്‍ ഫ്രന്റയര്‍ റെയില്‍വേ രംഗത്തെത്തി. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഗുവാഹത്തി സ്റ്റേഷനില്‍ രാജധാനി എക്‌സ്പ്രസില്‍ ഉണ്ടായ സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും പാഴ്‌സല്‍ കൈകാര്യം ചെയ്തത് റെയില്‍വേ ജീവനക്കാര്‍ അല്ലെന്നും സ്വകാര്യ കമ്പനികളുടെ പ്രതിനിധികളാണെന്നുമാണ് റെയില്‍വേ വിശദീകരിച്ചത്.

Content Highlights: Amazon Parcels Tossed Out Of Train At Railway Station

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented