ന്യൂഡല്‍ഹി: 96,700 രൂപ വിലയുള്ള തോഷിബയുടെ എ.സി. 94 ശതമാനം വിലക്കുറവില്‍ 5900 രൂപയ്ക്ക് വില്‍പനക്ക് വെച്ച് ഒണ്‍ലൈന്‍ വാണിജ്യ വെബ്‌സൈറ്റായ ആമസോണ്‍. അബദ്ധം ആമസോണ്‍ തിരിച്ചറിയും മുമ്പേ നിരവധി ആളുകള്‍ 5900 രൂപയ്ക്ക് തോഷിബയുടെ 1.8 ടണ്‍ ഇന്‍വെര്‍ട്ടര്‍ എ.സി. വാങ്ങി കഴിഞ്ഞിരുന്നു.

പിന്നീട് ഇതേ എ.സി. ആമസോണ്‍ 59,490 എന്ന് വില തിരുത്തുകയും ചെയ്തു. 20 ശതമാനം വിലക്കുറവിലാണ് 59,490 രൂപയ്ക്ക് വാങ്ങാവുന്നത്‌

എ.സിയുടെ യഥാര്‍ത്ഥ വില 96,700 രൂപയാണ്. അബദ്ധത്തില്‍ ഇത് 90,800 രൂപ ഡിസ്‌കൗണ്ട് ചെയ്ത്  5900 രൂപയ്ക്ക് എന്നാണ് ലിസ്റ്റ് ചെയ്തിരുന്നത്. ആമസോണ്‍ അബദ്ധം മനസ്സിലാക്കി വരുന്നതിന് മുമ്പ് നിരവധിപേര്‍ എ.സി.വാങ്ങി. അവരുടെ ഇ.എം.ഐ. ഓപ്ഷണില്‍ മാസ തവണ 278 രൂപ വീതം അടച്ചാല്‍ മതിയായിരുന്നു. പുതുക്കിയ വില പ്രകാരം ഇ.എം.ഐ. 2800 വീതമാണ് പ്രതിമാസം.

ഇതാദ്യമായിട്ടല്ല ആമസോണിന് ഇത്തരത്തിലെ തെറ്റ് പറ്റുന്നത്. 2019-ലെ പ്രൈംഡേ വില്‍പനയില്‍ ഒമ്പത് ലക്ഷം രൂപ വിലവരുന്ന ക്യാമറ 6500 രൂപയ്ക്ക് അബദ്ധത്തില്‍ ലിസ്റ്റ് ചെയ്യുകയുണ്ടായി.

Content Highlights: Amazon mistakenly sells high-end 1.8 ton split AC at price of an air cooler