വാഹനം സഞ്ചരിക്കാത്തിടത്ത് ഒരു കുതിരക്കെന്ത് കാര്യമെന്ന് ചോദിക്കരുത്. കാരണം വാഹനങ്ങള്‍ നിരത്തിലെത്തുന്നതിനു മുമ്പ് തന്നെ കുതിരപ്പുറത്തുള്ള സഞ്ചാരം പ്രചാരത്തിലുണ്ടായിരുന്നു. കശ്മീരിലെ ഒരു കുതിരസവാരിയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍.
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജനജീവിതം ഏതാണ്ട് നിശ്ചലമായ അവസ്ഥയാണ് കശ്മീരിലിപ്പോള്‍. തെരുവുകളും വീടുകളുടെ മേല്‍ക്കൂരകളും വൃക്ഷങ്ങളും മാത്രമല്ല കാണുന്ന ഇടങ്ങളിലെല്ലാം മഞ്ഞ് നിറഞ്ഞിരിക്കുകയാണ്. പല പ്രദേശങ്ങളിലും ഗതാഗതം നിലച്ച മട്ടാണ്. മഞ്ഞു നിറഞ്ഞയിടങ്ങളില്‍ ഓഡറനുസരിച്ചുള്ള സാധനങ്ങള്‍ എത്തിക്കാന്‍ ആമസോണ്‍ ഡെലിവെറി ബോയിയുടെ 'അതിനൂതന കണ്ടുപിടിത്ത'മാണ് ഈ കുതിരസവാരി.
ഉമര്‍ ഗാനി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് കുതിരപ്പുറത്തേറി വരുന്ന ഡെലിവറി ബോയുടെ വീഡിയോ ഷെയര്‍ ചെയ്തത്. നിരവധി പേര്‍ പ്രതികരണവുമായെത്തി. ബോയിയ്ക്കും കുതിരയ്ക്കും അഭിനന്ദനമറിയിച്ചവരും ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ തന്നെ ടാഗ് ചെയ്തവരും നിരവധി.
Amazon delivery innovation 🐎#Srinagar #Kashmir #snow pic.twitter.com/oeGIBajeQN
— Umar Ganie (@UmarGanie1) January 12, 2021
വീഡിയോ ശ്രദ്ധയില്‍ പെട്ട ആമസോണും പോസ്റ്റിന് മറുപടിയുമായെത്തി. മഞ്ഞ് വീണാലും ഡെലിവറി മുടക്കില്ലെന്ന് കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസ് അക്കൗണ്ട് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
Product safety - ✔️
— Amazon Help (@AmazonHelp) January 12, 2021
Delivery associate - ✔️
But snowfall ❓
.
.
.
Delivery still happens as promised. How? 🐎 #DeliveringSmiles ^GS
Content Highlights: Amazon Delivery Man Arrives On Horseback In Snow Covered Kashmir