ഫയൽ ചിത്രം
ന്യൂഡൽഹി: കോവിഡ് -19നെ തുടർന്ന് ഈ വർഷത്തെ അമർനാഥ് തീർത്ഥാടനം നടത്തേണ്ടതില്ലെന്ന് തീരുമാനം. ജൂൺ 28 മുതൽ ഓഗസ്റ്റ് മൂന്ന് വരെയാണ് ഇത്തവണ അമർനാഥ് തീർത്ഥാടനം നടക്കേണ്ടിയിരുന്നത്. അമർനാഥ് ക്ഷേത്ര ബോർഡാണ് ഇത്തവണ തീർത്ഥാടനം വേണ്ടെന്ന് വെക്കാനുള്ള തീരുമാനം അറിയിച്ചത്.
ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനെ തുടർന്നുണ്ടായ സാഹചര്യങ്ങളിൽ കഴിഞ്ഞ വർഷത്തെ അമർനാഥ് തീർത്ഥാടനം ഇടയ്ക്ക് വെച്ച് നിർത്തി വെച്ചിരുന്നു.
നിലവിൽ തീർത്ഥാടന പാതയിൽ 77 കോവിഡ്-19 റെഡ് സോണുകൾ ഉള്ളത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം കൈക്കൊണ്ടത്. 380 പേരാണ് ജമ്മുകശ്മീരിൽ കോവിഡ് ബാധിതരായിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ തീർത്ഥാടന പാത ശുചിയാക്കൽ, മഞ്ഞ് നീക്കം ചെയ്യൽ, ആരോഗ്യ സേവനങ്ങൾ ഒരുക്കൽതീർത്ഥാടകർക്കായുള്ള ക്യാമ്പുകൾ സജ്ജമാക്കൽ തുടങ്ങിയ കാര്യങ്ങൾ അസാധ്യമായതിനാലാണ് ഈ വർഷത്തെ തീർത്ഥാടനം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ ദേശവ്യാപകമായ ലോക്ക് ഡൗൺ നിലനിൽക്കുകയാണ്. സാഹചര്യങ്ങൾ പ്രവചനാതീതവുമാണ്. തീർത്ഥാടകരുടെ സുരക്ഷയാണ് പ്രധാനം. അതിനാലാണ് ഈ തീരുമാനമെന്ന് ജമ്മുകശ്മീർ ലഫ്. ഗവർണർ ഗിരിഷ് ചന്ദ്ര മുർമു അറിയിച്ചു. തീർത്ഥാടനം ഇല്ലെങ്കിലും ആചാരപ്രകാരമുള്ള പൂജകൾ ഇവിടെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാധ്യമെങ്കിൽ ഭക്തർക്ക് വേണ്ടി പൂജകൾ ടെലികാസ്റ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നാണ് അമർനാഥ് യാത്രാ ബോർഡ് അറിയിച്ചിരിക്കുന്നത്.
Content Highlights:Amarnath Yatra 2020 Cancelled Due To Coronavirus Pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..