അമരീന്ദർ സിങ്. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ | മാതൃഭൂി
ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചു. നേരത്തെ അധികാരത്തർക്കത്തെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന അമരീന്ദർ സിംഗ് പുതിയ പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചിരുന്നില്ല. ഇപ്പോൾ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിനോടൊപ്പം തന്നെയാണ് ഔദ്യോഗികമായി കോൺഗ്രസിൽ നിന്നുള്ള രാജിയും.
പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണ് അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയുടെ പേര്. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാർട്ടി രൂപീകരണം എന്നതും ഏറെ ശ്രദ്ധേയമാണ്.
താൻ രൂപീകരിച്ച പുതിയ പാർട്ടിയുടെ പേര് പഞ്ചാബ് ലോക് കോൺഗ്രസ് എന്നാണ്. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തന്റെ രാജിക്കത്ത് കൈമാറി. രാജിക്ക് വഴിവെച്ച കാരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഏഴ് പേജടങ്ങുന്ന കത്താണ് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയത്. കത്തും അദ്ദേഹം ട്വീറ്റിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
1965ലെ യുദ്ധത്തിന് ശേഷം സൈന്യത്തിൽ നിന്ന് വിരമിച്ച് പൊതുജനങ്ങൾക്കിടയിൽ ഇറങ്ങിയിട്ട് 52 വർഷമായി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം കത്ത് ആരംഭിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ അദ്ദേഹം എംഎൽഎമാർക്കും മന്ത്രിമാർക്കും എതിരെ ഉന്നയിക്കുന്നത്. പല മന്ത്രിമാർക്കും എംഎൽഎമാർക്കും മണൽ മാഫിയയുമായി ബന്ധമുണ്ട് എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ആരോപണം.
സിദ്ധുവിനെ രാഹുലും പ്രയിങ്കയും സംരക്ഷിച്ചുവെന്നും തന്നെയും തന്റെ സർക്കാരിനെയും താഴ്ത്തിക്കെട്ടി പ്രശസ്തി നേടുകയാണ് അദ്ദേഹം ചെയ്തതെന്നും അമരീന്ദർ കത്തിൽ കുറിച്ചു.
Content Highlights: Amarinder Singh resigns from Congress, announces new party
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..