അമരീന്ദർ സിങ്| Photo: PTI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട നേതൃത്വം, ആ കെടുകാര്യസ്ഥത മറച്ചുവെക്കാന്‍ മനഃപൂര്‍വം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.
തന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്ന് ഹരീഷ് റാവത്തും രണ്‍ദീപ് സുര്‍ജെവാലയും പറയുന്ന എം.എല്‍.എമാരുടെ എണ്ണത്തില്‍ പൊരുത്തക്കേടുണ്ടെന്നും അമരീന്ദര്‍ പരിഹസിച്ചു. തെറ്റുകളുടെ തമാശ എന്നാണ് അമരീന്ദര്‍ ഇതിനെ വിശേഷിപ്പിച്ചത്. പഞ്ചാബ് കോണ്‍ഗ്രസിലെ 79 എം.എല്‍.എമാരില്‍ 78 പേരും അമരീന്ദറിന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്ന രണ്‍ദീപ് സുര്‍ജെവാലയുടെ അവകാശവാദത്തിന് പിന്നാലെയാണ് ക്യാപ്റ്റന്റെ പ്രതികരണം.
തലേദിവസം ഹരീഷ് റാവത്ത് പത്രപ്രസ്താവനയില്‍ പറഞ്ഞത്, വിഷയവുമായി ബന്ധപ്പെട്ട് 43 എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിന് കത്തെഴുതിയെന്നാണ്. ഇപ്പോള്‍ തോന്നുന്നത് നവ്‌ജ്യോത് സിദ്ദുവിന്റെ തമാശനാടകത്തിന്റെ പ്രഭാവം മുഴുവന്‍ പാര്‍ട്ടിയിലും വ്യാപിച്ചിരിക്കുന്നു എന്നാണ്. അടുത്ത തവണ അവര്‍ അവകാശപ്പെടും, 117 എം.എല്‍.എമാരും എനിക്കെതിരെ കത്തെഴുതിയെന്ന്- അമരീന്ദര്‍ പറഞ്ഞു.
ഇതാണ് പാര്‍ട്ടിയിലെ സ്ഥിതി. അവരുടെ നുണകള്‍ പോലും അവര്‍ക്ക് മര്യാദയ്ക്ക് ഏകോപിപ്പിക്കാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസ് ആകെ താറുമാറായ അവസ്ഥയിലാണ്. ഓരോ ദിവസവും പ്രതിസന്ധി ഗുരുതരമാവുകയാണ്. വലിയൊരു വിഭാഗം മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് മോഹനിദ്രയിലാണ്. ഭീഷണിക്ക് വഴങ്ങിയാണ് 43 എം.എല്‍.എമാര്‍ രാജി ആവശ്യപ്പെട്ട് കത്തയച്ചതെന്നും അമരീന്ദര്‍ പറഞ്ഞു.
content highlights: amarinder singh criticises congress leadership


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..