'കന്നുകാലികളെപ്പോലെ വാങ്ങാന്‍ നിന്നുകൊടുത്തു, ഗോവയിലെ ജനങ്ങളെ പിന്നില്‍നിന്ന് കുത്തി'


കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നപ്പോൾ |ഫോട്ടോ:PTI

പനജി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി. കൂറുമാറിയ എം.എല്‍.എമാര്‍ ശുദ്ധ ദുഷ്ടന്മാരും ജനങ്ങളുടേയും ദൈവത്തന്റേയും ശത്രുക്കളാണെന്നും ഗോവ ഫോര്‍വേഡ് പാര്‍ട്ടിനേതാവും എംഎല്‍എയുമായ വിജയ് സര്‍ദേശായി പറഞ്ഞു. ഗോവയില്‍ കോണ്‍ഗ്രസിന്റെ 11-ല്‍ എട്ട് എംഎല്‍എമാരും ഇന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

'എല്ലാ രാഷ്ട്രീയ ഔചിത്യത്തിനും അടിസ്ഥാന മര്യാദയ്ക്കും സത്യസന്ധതയ്ക്കും എതിരായി, പണത്തിനോടും അധികാരത്തോടുള്ള അത്യാര്‍ത്തിമൂലം കൂറുമാറിയ എട്ട് നിയമസഭാംഗങ്ങള്‍ തിന്മയുടെ ശുദ്ധ പ്രതീകങ്ങളായി നിലകൊള്ളുന്നു' ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ ഏക എംഎല്‍എ ആയ വിജയ് സര്‍ദേശായി പ്രസ്താവനയില്‍ പറഞ്ഞു.

ഗോവയിലെ ജനങ്ങള്‍ക്ക് പുറകില്‍ നിന്ന് കുത്തേറ്റതായും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ തുടരാന്‍ ബിജെപി വഞ്ചനയും കൃത്രിമത്വവും ഉപയോഗിക്കുകയാണെന്നും എംഎല്‍എമാര്‍ 'തങ്ങളെ (സ്വയം) കന്നുകാലികളെപ്പോലെ വാങ്ങാന്‍ അനുവദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഈ രാജ്യദ്രോഹികളെ തള്ളികളയണമെന്നും ജനങ്ങളുടേയും ദൈവത്തിന്റേയും ശത്രുക്കളായി മുദ്രകുത്തണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ ജനവിധിയുടെ വഞ്ചന മാത്രമല്ല, ദൈവത്തോടുള്ള നിന്ദയും പരിഹാസവും കൂടിയാണെന്നും വിജയ് സര്‍ദേശായി പറഞ്ഞു.


Content Highlights: "Allowed To Be Purchased Like Cattle": Goa Congress Ally Slams Defections


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented