അരവിന്ദ് കെജ്രിവാൾ, സത്യേന്ദർ ജെയിൻ| File Photo: PTI
ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്ത ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ ന്യായീകരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സത്യേന്ദറിനെതിരായ കള്ളപ്പണക്കേസ് വ്യാജമാണെന്നും അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കുമെന്നും കെജ്രിവാള് പറഞ്ഞു.
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തില്‍ തിങ്കളാഴ്ചയാണ് ഇ.ഡി. സത്യേന്ദറിനെ അറസ്റ്റ് ചെയ്തത്. സി.ബി.ഐ. 2017 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഇദ്ദേഹത്തിനെതിരേ കള്ളപ്പണക്കസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Also Read
സത്യേന്ദര്‍ ജെയിനെതിരായ കേസ് വ്യാജമാണ്. ഞങ്ങള്‍ തികഞ്ഞ രാജ്യസ്നേഹികളാണ്. തല പോയാലും ഒരിക്കലും രാജ്യത്തെ വഞ്ചിക്കില്ല. അദ്ദേഹത്തിന് എതിരായ ആരോപണങ്ങള്‍ തെറ്റാണ്- കെജ്രിവാള് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സത്യേന്ദറിനെ സംരക്ഷിക്കുകയും കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തുന്നതുമായ നിലപാടാണ് കെജ്രിവാള് സ്വീകരിച്ചത്.
സത്യേന്ദറിന് എതിരായ കേസ് നിലനില്‍ക്കില്ലെന്നും ഒടുവില്‍ സത്യം മാത്രമേ വിജയിക്കൂവെന്നും കെജ്രിവാള് പറഞ്ഞു. രാജ്യത്തെ നിയമസംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം പലതും പറയും. അതില്‍ ഒരു ശതമാനമെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ താന്‍ നടപടി എടുക്കുമായിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും വ്യര്‍ഥമായ കേസാണ്- സത്യേന്ദറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കെജ്രിവാള് പറഞ്ഞു.
Content Highlights: allegation against satyendar jain is false says arvind kejriwal
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..