ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ചിന്മയാനന്ദിന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് തിങ്കളാഴ്ച ചിന്മയാനന്ദിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശില്‍നിന്നുള്ള നിയമവിദ്യാര്‍ഥിനിയാണ് 73 കാരനായ ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയിരുന്നത്. ചിന്മയാനന്ദ് അധ്യക്ഷനായ സ്ഥാപനത്തിലെ നിയമവിദ്യാര്‍ഥിനിയായിരുന്നു ഇവര്‍. ചിന്മയാനന്ദ് തന്നെ ഒരുവര്‍ഷത്തോളം ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് ലൈഗികമായി ചൂഷണം ചെയ്യല്‍, തടവിലാക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചിന്മയാനന്ദിനു മേല്‍ ചുമത്തിയിരിക്കുന്നത്.
കോളേജില്‍ പ്രവേശനം നേടാന്‍ സഹായിച്ചതിനു പിന്നാലെ ചിന്മയാനന്ദ് തന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. താന്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ചിന്മയാനന്ദിന്റെ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നും നിര്‍ബന്ധിപ്പിച്ച് മസാജ് ചെയ്യിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.
Content Highlights: Allahabad High Court grants bail to BJP leader Chinmayanand in rape case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..