കഫീൽ ഖാൻ. File Photo: PTI
ലഖ്നൗ: ദേശീയ സുരക്ഷ നിയമ(എന്‍.എസ്.എ.) പ്രകാരം ഡോ. കഫീല്‍ ഖാനെ ജയിലില്‍ അടച്ച നടപടി നിയമവിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്‍.എസ്.എ. പ്രകാരം കഫീല്‍ ഖാനു മേല്‍ ചുമത്തിയ കുറ്റങ്ങള്‍ കോടതി റദ്ദാക്കി.
കഴിഞ്ഞ വര്‍ഷം പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കഫീല്‍ ഖാനു മേല്‍ എന്‍.എസ്.എ. ചുമത്തിയത്. ജനുവരിയില്‍ മുംബൈയില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സര്‍വകലാശാലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനും കഫീല്‍ ഖാന് ശ്രമിച്ചുവെന്നായിരുന്നു ഡിസംബര്‍ 13ന് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ആരോപിച്ചിരുന്നത്. നിലവില്‍ മഥുരയ്ക്കു സമീപത്തെ ജയിലിലാണ് കഫീല്‍ ഖാന് ഉള്ളത്.
content highlights: allahabad court directs immediate release of kafeel khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..