ഛത്തീസ്ഗഡിലെ മാവോവാദി മേഖലകളിൽ വനിതാ കമാൻഡോകളെ വിന്യസിച്ചു


ഛത്തീസ്ഗഡ് പോലീസ് അടുത്തിടെയാണ് ജില്ലാ റിസര്‍വ് ഗാര്‍ഡിലേക്ക് വനിതാ കമാന്‍ഡോകള്‍ക്ക് നിയമനാനുമതി നല്‍കിയത്. ഇതിന് തൊട്ടു പിന്നാലെയാണ് പൂര്‍ണമായും വനിതാ അംഗങ്ങളുടെ സേനയെ നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്

റായ്പുര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍, ദന്തേവാദ പ്രദേശങ്ങളില്‍ ആദ്യ മാവോവാദി വിരുദ്ധ വനിതാസേനയെ വിന്യസിച്ചു. ദന്തേശ്വരി ഫൈറ്റേഴ്‌സ് എന്ന പുതിയ ബറ്റാലിയനിൽ 30 വനിതാസൈനികരുണ്ട്. സേനയുടെ നേതൃത്വം ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ്വരി നന്ദിനാണ്. നക്‌സല്‍ മാവോവാദി വിരുദ്ധ സേനയിലെ അഞ്ചംഗങ്ങള്‍ മാവോവാദി പ്രവര്‍ത്തനം ഉപേക്ഷിച്ചിച്ചെത്തിയവരാണെന്നത് കൗതുകകരമായ വസ്തുതയാണ്.

ബസ്തര്‍ വനമേഖലയില്‍ താവളമുറപ്പിച്ചിരിക്കുന്ന മാവോവാദികളെ കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചവരായതിനാല്‍ ഇവര്‍ക്ക് മാവോവാദികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ദന്തേവാദ മേഖല എസ്പി അഭിഷേക് പല്ലവിന്റെ കീഴിലാണ് ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ബൈക്കോടിക്കല്‍, നൂതന സാങ്കേതിക വിദ്യ, അത്യാധുനിക ആയുധങ്ങളുടെ ഉപയോഗം ഇവയിലെല്ലാം വനിതാ അംഗങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കിയിട്ടുണ്ട്.

ഛത്തീസ്ഗഡ് പോലീസ് അടുത്തിടെയാണ് ജില്ലാ റിസര്‍വ് ഗാര്‍ഡിലേക്ക് വനിതാ കമാന്‍ഡോകള്‍ക്ക് നിയമനാനുമതി നല്‍കിയത്. ഇതിന് തൊട്ടു പിന്നാലെയാണ് പൂര്‍ണമായും വനിതാ അംഗങ്ങളുടെ സേനയെ നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്. പോലീസ് സേനയിലെ വനിതാ കമാന്‍ഡോകള്‍ക്കും ദന്തേശ്വരി ഫൈറ്റേഴ്‌സിനും ഉള്‍വനത്തിലെ ഏറ്റുമുട്ടലുകള്‍ക്കായി പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.

ബസ്തര്‍ മേഖലയിലെ സിആര്‍പിഎഫ് യുവസൈനികരെ ചേര്‍ത്തു കൊണ്ട് ഒരു കൊല്ലം മുമ്പ് ബസ്താരിയ ബറ്റാലിയന്‍ രൂപീകരിച്ചിരുന്നു. ഈ സംഘത്തില്‍ യുവാക്കള്‍ക്കൊപ്പം യുവതികളേയും നിയമിച്ചിരുന്നു. ബസ്താരിയ ബറ്റാലിയന്‍ അംഗങ്ങളുടെ പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ സംഘത്തിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങളാണ് ദന്തേശ്വരി ഫൈറ്റേഴ്‌സിലുള്ളത്.

Content Highlights: All women anti Naxal commando unit deployed in Chhattisgarh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section




Most Commented