റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യൻ നാവിക സേന അവതരിപ്പിച്ച നിശ്ചലദൃശ്യം | Photo: PTI
ന്യൂഡല്‍ഹി: വൈവിധ്യങ്ങളും പുതുമകളും നിറച്ച് രാജ്യത്തിന്റെ കരുത്ത് വിളിച്ചോതി കര്‍ത്തവ്യപഥില്‍ 74-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിരാമം കുറിച്ചു. ബ്രിട്ടീഷ് ഓര്‍മകളെ മായ്ക്കുന്നതിനായി രാജ്പഥിനെ നവീകരിച്ചൊരുക്കിയ കര്‍ത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് പരേഡ് പ്രൗഢഗംഭീര കാഴ്ചകളാണ് സമ്മാനിച്ചത്.
അഗ്‌നിവീരന്‍മാരും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ മുഴുവന്‍ വനിതാ സംഘവും ഈ വര്‍ഷത്തെ ആകര്‍ഷണങ്ങളാണ്.
ഇത്തവണത്തെ റിപ്പബ്ലിക് ആകര്‍ഷണങ്ങള്‍
1- സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി രാജ്പഥ് നവീകരിച്ച് ഒരുക്കി കര്‍ത്തവ്യപഥിലാണ് ഇത്തവണത്തെ റിപ്പബ്ലിക്ദിന പരേഡ് നടന്നത്.
2- അംഗരക്ഷക സൈന്യത്തിന്റെ അകമ്പടിയോടെ രാഷ്ട്രപതി കര്‍ത്തവ്യപഥിലെത്തിയ ശേഷം 21 ഗണ്‍ സല്യൂട്ടോടെയാണ് പരേഡ് തുടങ്ങിയത്.
3- ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍ സിസിയായിരുന്നു മുഖ്യാതിഥി. ആദ്യമായാണ് ഒരു ഈജിപ്ഷ്യന്‍ നേതാവ് ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ അതിഥിയാവുന്നത്. ഈജിപ്ഷ്യന്‍ സൈന്യവും പരേഡിന്റെ ഭാഗമായി.
4- അഗ്നിവീറുകള്‍ പരേഡിന്റെ ഭാഗമായി.
.jpg?$p=29cc76a&&q=0.8)
5- ദ്രൗപദി മുര്‍മു രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ റിപ്പബ്ലിക്ക് ദിനാഘോഷമായിരുന്നു ഇത്തവണത്തേത്. സ്വന്തം നാടിന്റെ തനിമ വിളിച്ചോതുന്ന ഒഡിഷ സില്‍ക് സാരിയാണ് രാഷ്ട്രപതി പരിപാടിയില്‍ ധരിച്ചത്.
6- ചരിത്രത്തിലാദ്യമായി ബി.എസ്.എഫിന്റെ ഒട്ടക കണ്ടിജെന്റില്‍ പുരുഷന്മാര്‍ക്കൊപ്പം വനിതകളും ഭാഗമായി. രാജസ്ഥാന്റെ സാംസ്‌കാരികചരിത്രം ഉള്‍ക്കൊള്ളുന്ന വേഷമായിരുന്നു വനിതകള്‍ ധരിച്ചത്.
7- രാജ്യത്തിന്റെ സമാധാന പാലകര്‍ എന്നറിയപ്പെടുന്ന സി.ആര്‍.പി.എഫിന്റെ വനിതകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന കണ്ടിജെന്റും പരേഡിന്റെ ഭാഗമായി. ലോകത്തെ തന്നെ ആദ്യത്തെ വനിതാ സായുധ പോലീസ് സേനാ ബറ്റാലിയനാണിത്.
8- ലഹരി അടിമത്തത്തിനെതിരെ നിശ്ചലദൃശ്യം അവതരിപ്പിച്ചുകൊണ്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും പരേഡിന്റെ ഭാഗമായി.
9- ഡല്‍ഹി പോലീസിന്റെ 35 വനിതകള്‍ ഉള്‍ക്കൊള്ളുന്ന പൈപ്പ് ബാന്‍ഡും പരേഡില്‍ പങ്കെടുത്തു.
.jpg?$p=6458518&&q=0.8)
10- പരേഡില്‍ ബോളിവുഡ്, പാശ്ചാത്യസംഗീതങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി നാല് ഇന്ത്യന്‍ രാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പശ്ചാത്തല സംഗീതമാണ് ഉപയോഗിച്ചത്.
11- സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണത്തൊഴിലാളികള്‍, കര്‍ത്തവ്യപഥിലെ ശുചീകരണത്തൊഴിലാളികള്‍, റിക്ഷക്കാര്‍, പാല്‍-പച്ചക്കറി-പലവ്യഞ്ജന വില്‍പ്പനക്കാര്‍ തുടങ്ങിയവ കര്‍ത്തവ്യപഥില്‍ വി.വി.ഐ.പി. സീറ്റിലിരുന്ന് പരേഡിന് സാക്ഷികളായി.
Content Highlights: All the firsts of Republic Day 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..