Photo - PTI
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ - സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി ആയിരിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഇന്റേണല്‍ പരീക്ഷ അടക്കമുള്ളവ സ്‌കൂളുകളില്‍ ചൊവ്വാഴ്ച ഉണ്ടാവില്ല.
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ജില്ലയിലെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേഷ് പൊഖ്രിയാലിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സിസോദിയ വ്യക്തമാക്കി. എന്നാല്‍ ചൊവ്വാഴ്ച നടക്കുന്ന പരീക്ഷകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ പരീക്ഷാ കേന്ദ്രങ്ങളില്ലെന്ന് സിബിഎസ്ഇ വക്താവ് അറിയിച്ചു.
Content Highlights; All schools in NE of Delhi to be closed on Tuesday
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..