പ്രതീകാത്മക ചിത്രം | Mathrubhumi archives
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ സകല പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി ജഡ്ജി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിലെ പ്രതിയായ മുഹമ്മദ് അമീനിന് ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പ്രപഞ്ചത്തിന്റെ നിലനില്പിന് പശുക്കള്‍ പ്രധാനമാണെന്നും പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ വീഴാതിരിക്കേണ്ടത് ഭൂമിയുടെ നിലനില്പിന് ആവശ്യമാണെന്നും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സമീര്‍ വിനോദ് ചന്ദ്ര വ്യാസ് പറഞ്ഞു. പശു ഒരു മൃഗം മാത്രമല്ല, അമ്മയാണെന്നും അദ്ദേഹം പറഞ്ഞു.
പശുവുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമാകുന്നില്ലെന്ന് ജഡ്ജി പറഞ്ഞു. മതപരമായ കാരണങ്ങള്‍ക്ക് പുറമെ സാമൂഹികമായ വിഷയങ്ങളും കണക്കിലെടുക്കണം. പശുക്കളെ വേദനിപ്പിക്കുന്നവര്‍ക്ക് അവരുടെ സമ്പത്ത് നഷ്ടമാകുമെന്നും ശ്ലോകങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍നിന്ന് കന്നുകാലികളെ കടത്തിയെന്നതായിരുന്നു പ്രതിക്കെതിരായ കുറ്റം. പതിനാറോളം പശുക്കളെ ക്രൂരമായ അവസ്ഥയില്‍ കടത്തിയതിനാണ് 2020-ല്‍ മുഹമ്മദ് അമീനെ
പോലീസ് കസ്റ്റഡിയിലെടുത്തത്.
Content Highlights: All problems on earth to be solved if cow slaughter is stopped Gujarat court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..